ജനപങ്കാളിത്തത്തിൽ ചരിത്രമെഴുതി കളമശ്ശേരി നിയമസഭാ മണ്ഡലം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പുകളിൽ ജനപങ്കാളിത്തത്തിൽ ചരിത്രമെഴുതി കളമശ്ശേരി നിയമസഭാ മണ്ഡലം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്. ഏഴായിരത്തോളം പേരാണ് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിൽ സംഘടിപ്പിച്ച സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത്. ആരോഗ്യ മേഖലയിലെ പ്രഗത്ഭ ഡോക്ടര്‍മാരായിരുന്നു ക്യാമ്പിന് നേതൃത്വം നല്‍കി.

പല രോഗങ്ങളാല്‍ അവശരായ അയ്യായിരത്തില്‍ പരം ആളുകള്‍ക്കാണ് കളമശ്ശേരിയിലെ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ആശ്വാസം പകര്‍ന്നത്. ക്യാമ്പില്‍ എത്തിയവരെ ചേര്‍ത്തു പിടിക്കാനും സ്വീകരിക്കാനും എംഎല്‍എയും മന്ത്രിയുമായ പി രാജീവ് തന്നെയായിരുന്നു മുൻപില്‍.

ആരോഗ്യ മേഖലയിലെ പ്രഗത്ഭരായ ഡോക്ടര്‍മാരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ഡോ. ടോണി ഫെർണാണ്ടസ്, ഡോ.ജോസ് ചാക്കോ പെരിയപ്പുറം, ഡോ. ജുനൈദ് റഹ്മാൻ തുടങ്ങി പ്രഗത്ഭരായ 9 ഡോക്ടര്‍മാര്‍ ചേർന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു.

ഒറ്റ ദിവസത്തെ ക്യാമ്പാണെങ്കിലും ശസ്ത്രക്രിയ ഉൾപ്പടെ തുടർ ചികിത്സ ആവശ്യമുള്ളവർക്ക് സൗജന്യമായി തന്നെ ചികിത്സ ലഭിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ക്യാമ്പ് ആശ്വാസം നല്‍കുന്നതാണെന്നായിരുന്നു ചികിത്സ തേടിയെത്തിയവരുടെ പ്രതികരണം.

മോഡേൺ ചികിത്സാ രംഗത്തെ ജനറൽ, സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി എന്നിവയിലും ആയുർവേദം , ഹോമിയോ വിഭാഗങ്ങളിലുമുള്ള ചികിത്സാ സൗകര്യവും ക്യാമ്പിൽ ഒരുക്കിയിരുന്നു. ജനറൽ മെഡിസിൻ, ജനറൽ സർജറി, കാർഡിയോളജി, ഗൈനക്കോളജി, തുടങ്ങി 23 സ്പെഷ്യാലിറ്റികളുടെ ചികിത്സാ സൗകര്യങ്ങളും ലഭ്യമായിരുന്നു.

ക്യാൻസർ രോഗ നിർണ്ണയവും ഇതോടൊപ്പം നടന്നു. തിമിര ശസ്ത്രക്രിയാ സൗകര്യവും ക്യാമ്പിൽ ലഭ്യമായിരുന്ന. തിമിര ശസ്ത്രക്രിയ നടത്തിയവർക്കുള്ള കണ്ണട സൗജന്യമായി ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here