ഐഎസ്എല്ലിലെ മികച്ച ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് ഹൈദരാബാദിന്റെ ബർത്തലോമിയോ ഒഗ്ബച്ചെയ്ക്ക്. ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൌ പുരസ്കാരത്തിന് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഭ്സുഖൻ സിങ് ഗിൽ അർഹനായി. ടൂർണമെൻറിലെ ജേതാക്കളായ ഹൈദരാബാദിന് 6 കോടിയും റണ്ണേഴ്സായ കേരള ബ്ലാസ്റ്റേഴ്സിന് 3 കോടിയുമാണ് സമ്മാനത്തുക ലഭിക്കുക.
ഐ എസ് എൽ എട്ടാം സീസണിലെ ഗോൾഡൻ ബൂട്ട് ഹൈദരാബാദിന്റെ നൈജീരിയൻ സ്ട്രൈക്കർ ഒഗ്ബെച്ചെ സ്വന്തമാക്കി.എട്ടാം സീസണിൽ ഗോൾ മഴ പെയ്യിച്ചാണ് ബർത്തലോമിയോ ഒഗ്ബെച്ചെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്.
കളിച്ച 20 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും ഒരു അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം.. 2018-19 സീസൺ മുതൽ തുടർച്ചയായി നാല് ഐ എസ് എല്ലുകൾ കളിച്ച ഈ മുപ്പത്തിയേഴുകാരൻ, 76 മത്സരങ്ങളിൽ നിന്ന് 53 ഗോളുകളും, 7 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.
കളിച്ച എല്ലാ ഐ എസ് എൽ ടീമുകളിലും ഗോളടിച്ചു കൂട്ടിയ റെക്കോർഡും ഒഗ്ബെച്ചെ യ്ക്ക് മാത്രം സ്വന്തം .കേരളാ ബ്ലാസ്റ്റേഴ്സിന്റെ പറക്കും ഗോളി ലുധിയാനക്കാരൻ പ്രഭ്സൂഖൻ സിംഗ് ഗില്ലിനാണ് ടൂർണമെൻറിലെ ഗോൾഡൻ ഗ്ലൌ . 20 മല്‍സരങ്ങളില്‍ നിന്ന് ഏഴു ക്ലീന്‍ ഷീറ്റുകളാണ് പ്രഭ്സൂഖൻ സിങ് ഗിൽ പേരിലാക്കിയത്
ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്ന ആല്‍ബിനോ ഗോമസിന് പരുക്കേറ്റതോടെയാണ് പകരക്കാരുടെ ബെഞ്ചിലായിരുന്ന പ്രഭ്സൂഖന്‍ ഗില്‍ കളത്തിലിറങ്ങിയത്. പോസ്റ്റിനു മുന്നില്‍ ഗില്‍ പ്രകടിപ്പിച്ച പോരാട്ടവീര്യമാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കോട്ടയ്ക്ക് കരുത്തേകിയത്.
2020ലാണ് പ്രഭ് സൂഖന്‍ ഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 19 മല്‍സരങ്ങളില്‍ നിന്ന് നാല്‍പത്തിരണ്ട് സേവുകളാണ് ഗില്ലിന്റെ പേരിലുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.