“വുമൺ വിത്ത് എ ക്യാമറ”; ഐഎഫ്എഫ്കെയിലെ ഈ ചിത്രത്തിന് മധുരമേറെ

ഒരു കൂട്ടം സുഹൃത്തുക്കളുടെ പരിശ്രമത്തിന്‍റെ ഭാഗമായി യാഥാർത്ഥ്യമായ സിനിമ. അതാണ് വുമൺ വിത്ത് എ ക്യാമറ എന്ന ചിത്രം. സ്ത്രീകളുടെ വ്യക്തി ജീവിതത്തിന്‍റെയും സാമൂഹിക ജീവിതത്തിന്‍റെ സങ്കീർണതകളിലേക്കാണ് ചിത്രം വിരൾചൂണ്ടുന്നത്. കേവലം 5000 രൂപ മുതൽ മുടക്കിലാണ് ചിത്രം യാഥാർത്ഥ്യമായത്.

ശ്രീശങ്കരാചാര്യ കോളേജിലെ ബുരുദ വിദ്യാർത്ഥികളാണിവർ. ആതിരയ്ക്ക് മനസ്സിൽ ഉണ്ടായ ഒരു ആശയം. അത് അടിലുമായി പങ്കുവച്ചു. തുടർന്നാണ് അത് ഒരു സിനിമയാക്കാനുള്ള ത്രെഡ്ഡായി ഉയർന്നത്. ഇതാണ് 26ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശനത്തിനെത്തിയ വുമൺ വിത്ത് എ ക്യാമറയ്ക്ക് പിന്നിലെ കഥയെന്ന് സംവിധായകനായ അടിൽ പറയുന്നു.

അദ്യമായി അഭിനയം, കഥ ഇതൊക്കെ ഒരു പുതു അനുഭവമായിരുന്നു ആതിരയ്ക്ക്.  ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ ഛായാഗ്രഹണമാണ്. മഹിത അത് വെല്ലുവിളിയായി കണ്ട് ഏറ്റെടുത്താണ് പൂർത്തിയാക്കിയത്.

സിനിമ എന്ന് കേൾക്കുമ്പോൾ കോടികളുടെ ചിലവാണ് ഏവരും ഓർക്കുക. എന്നാൽ ഈ സൗഹൃദകൂട്ടം ഇതിനായി ചിലവാക്കിയത് കേവലം 5000 രൂപ മാത്രവും. ആതിരയുടെ അമ്മയും കുട്ടികൾക്കൊപ്പം കൂടി ഈ സിനിമയിൽ അഭിനയിച്ചു. അവരുടെ ആശയത്തിലുള്ള അഭിമാനവും ഈഅമ്മ പങ്കുവച്ചു.

സ്ത്രീകളുടെ വ്യക്തി ജീവിതവും സാമൂഹികമായ ജീവിതത്തിന്‍റെ സങ്കീർണതകളുമാണ് ഈ ചിത്രം വരച്ചു കാട്ടുന്നത്. ഐ എഫ് എഫ് കെയിൽ ചിത്രം പ്രദർശിപ്പിക്കുന്ന സന്തോഷത്തിൽ കൂടിയാണിവർ. 3 ദിവസം കൊണ്ടാണ് ഇവർ ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

പ്രീ പ്രൊഡക്ഷൻ മുതൽ പോസ്റ്റ് പ്രൊഡക്ഷൻ വരെയുള്ള എല്ലാം ഇവർ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത് എന്നതും സിനിമയുടെ പ്രത്യേകതയാണ്. സാമൂഹികമായും സാംസ്കാരികമായും വലിയ സന്ദേശം കൂടിയാണ് ഇവർ വുമൺ വിത്ത് എ ക്യാമറയിലൂടെ നൽകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News