പിതാവും മകളും വീടുവിട്ടിറങ്ങി; കല്ലാർ അണക്കെട്ടിൽ പെട്ടോയെന്ന് സംശയം

കോട്ടയം പാമ്പാടിയിൽ നിന്ന് വീടു വിട്ടിറങ്ങിയ പിതാവും മകളും സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലാർകുട്ടി പാലത്തിന് സമീപം കണ്ടെത്തി. ബിനീഷ്, പതിനാറ് വയസുള്ള മകൾ പാർവതി എന്നിവരെ കണ്ടെത്താനായില്ല.

ഇവർ കല്ലാർ അണക്കെട്ടിൽ അപകടത്തിൽ പെട്ടോയെന്നാണ് സംശയിക്കുന്നത്. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഫയർഫോഴ്സിന്റെ സഹായവും തേടി.

കുടുംബ പ്രശ്നത്തെ തുടർന്നാണ് ഇവർ വീട് വിട്ടതെന്നും നെടുങ്കണ്ടം കൊഴുത്തൊളുവിൽ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു ലക്ഷ്യമെന്നും പറയപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News