സിപിഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് : സ്വാഗത സംഘം എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

സിപിഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗത സംഘം എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ ചേരും. സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ , ജനറല്‍ കണ്‍വീനറും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം. പാര്‍ട്ടി കോണ്‍ഗ്രസ് പ്രചാരണത്തിനായി തയ്യാറാക്കിയ സിഗ്നേച്ചര്‍ ഗാനത്തിന്റെ ഓഡിയോ റിലീസിങ് യോഗത്തിനു മുഖ്യമന്ത്രി നിര്‍വഹിക്കും.ലോക വന ദിനത്തിന്റെ ഭാഗമായി സമ്മേളന വേദിയായ ബര്‍ണശേരി നായനാര്‍ അക്കാദമിയില്‍ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതീകമായി 23 വൃക്ഷത്തൈകള്‍ നടും.

രാവിലെ ഒമ്പതിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി ടീച്ചര്‍,കെ കെ ശൈലജ ടീച്ചര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ എന്നിവര്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here