മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം മാർച്ച് 23-ന് വിതരണം ചെയ്യും; മന്ത്രി ആർ ബിന്ദു

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം മാർച്ച് 23 ന് വിതരണം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കേരള സർവ്വകലാശ സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്. സർക്കാരിൻ്റെ നൂറുദിന പദ്ധതിയുടെ ഭാഗമായാണിത് സംഘടിപ്പിക്കുന്നത്.

ആയിരം വിദ്യാർത്ഥികളെ തെരഞ്ഞടുത്ത് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്നതാണ് പദ്ധതി. കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News