പൂരത്തിന് കൊടിയേറാന്‍ ഇനി 5 നാള്‍; പോരാട്ടവീര്യമാണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ വേറിട്ടു നിര്‍ത്തുന്നത്

2016 ല്‍ ചാമ്പ്യന്മാരായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് 2018 ല്‍ റണ്ണേഴ്‌സപ്പായിരുന്നു. കെയ്ന്‍ വില്യംസണെന്ന സൂപ്പര്‍ ക്യാപ്ടന് കീഴില്‍ പുത്തന്‍ സീസണ് ഒരുങ്ങുമ്പോള്‍ ശുഭപ്രതീക്ഷയിലാണ് ടീം. ടോം മൂഡി പരിശീലകനായ സണ്‍ റൈസേഴ്‌സ് ടീം പരിചയ സമ്പത്തിനും യുവത്വത്തിനും തുല്യ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്.

നായകന് പുറമെ ഉമ്രാന്‍ മാലിക്, അബ്ദുള്‍ സമദ് എന്നിവരെ നിലനിര്‍ത്തിയ സണ്‍ റൈസേഴ്‌സ് ഒരു പറ്റം മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. നിക്കോളാസ് പുരാന്‍, വാഷിങ്ടണ്‍ സുന്ദര്‍, പ്രിയം ഗാര്‍ഗ്, ശ്രേയസ് ഗോപാല്‍ എയ്ഡന്‍ മാര്‍ക്‌റം, എന്നിവര്‍ ബാറ്റിംഗിന് കരുത്ത് പകരും. ഭുവനേശ്വര്‍ കുമാര്‍ , നടരാജന്‍, മാര്‍ക്കോ യാന്‍സെന്‍ എന്നിവര്‍ക്കാണ് ബോളിംഗ് ആക്രമണത്തിന്റെ ചുക്കാന്‍.

റൊമാരിയോ ഷെപ്പേര്‍ഡ് എന്ന ബിഗ് ഹിറ്ററും ടീമിലുണ്ട്. വിഷ്ണുവിനോദാണ് ടീമിലെ ഏക മലയാളി താരം. വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ ടീമിന്റെ ബാറ്റിംഗ് പരിശീലകനും ഡെയില്‍ സ്റ്റെയില്‍ പേസ് ബോളിംഗ് പരിശീലകനും മുത്തയ്യ മുരളീധരന്‍ സ്പിന്‍ ബോളിംഗ് പരിശീലകനുമാണ്. 29 ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സണ്‍റൈസേഴ്‌സിന്റെ ആദ്യ മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News