‘സ്‌നേഹ നീര്’പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ആനാവൂര്‍ നാഗപ്പന്‍

സിപിഐഎം കോവളം ഏരിയ കമ്മിറ്റിയുടെ കീഴില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തിവരുന്ന സഖാവ് അലിയാര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അയ്യായിരം കുപ്പിവെള്ളവും പൊലീസ് എയ്ഡ് പോസ്റ്റുകളില്‍ വാട്ടര്‍ കോര്‍ണറും സ്ഥാപിച്ച് നല്‍കി.

സ്‌നേഹ നീര് എന്ന പദ്ധതിയുടെ ഉദ്ഘാടനം സിപിഐഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഐ പി എസിന് നല്‍കി നിര്‍വഹിച്ചു.

പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ അലിയാര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പി എസ് ഹരികുമാര്‍, സെക്രട്ടറി അഡ്വക്കേറ്റ് അജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News