
രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനമായ ഇന്ന് പതിവ് തെറ്റിക്കാതെ മത്സര – ലോക സിനിമ ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. ഏവരും കാത്തിരിക്കുന്ന ഹൊറര്‍ ചിത്രം ദി മീഡിയം ഇന്ന് പ്രദര്‍ശിപ്പിക്കും. രാത്രി 12ന് നിശാഗന്ധിയിലാണ് പ്രദര്‍ശനം.
മനഃശാസ്ത്രപരമായ ദൃശ്യഭാഷയിലൂടെ ലോക ശ്രദ്ധ നേടിയ തായ് ലന്റ് ഹൊറര്‍ ചിത്രം ദി മീഡിയത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണ് ഇന്ന് മേളയില്‍ നടക്കുന്നത്. രാത്രി 12 മണിക്ക് നിശാഗന്ധിയിലാണ് പ്രദര്‍ശനം
ഫ്രഞ്ച് ചിത്രം ലെറ്റ് ഇറ്റ് ബി മോര്‍ണിംഗ്, ദിനാ അമീറിന്റെ യു റീസെമ്പിള്‍ മി എന്നിവയുടെ ആദ്യ പ്രദര്‍ശനമടക്കം എട്ടു ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇസ്രായേല്‍ സൈനികരുടെ അധിനിവേശത്തിന് ഇരയാകേണ്ടി വരുന്ന ഒരു അറബി കുടുംബത്തിന്റെ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ലെറ്റ് ഇറ്റ് ബി മോര്‍ണിംഗ് മികച്ച അഭിപ്രായം നേടി.
ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നിവയ്ക്ക് പുറമെ പ്രത്യേക പാക്കേജുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ജീവിതം പ്രമേയമാക്കി പാബ്ലോ ലാറൈന്‍ സംവിധാനം ചെയ്ത അമേരിക്കന്‍ ചിത്രമായ സ്‌പെന്‍സര്‍, കാന്‍ മേളയില്‍ പുരസ്‌ക്കാരം നേടിയ ജാപ്പനീസ് ചിത്രം ഡ്രൈവ് മൈ കാര്‍ എന്നിവ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രങ്ങളാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here