വ്യത്യസ്ത ലുക്കിൽ നാനി; ‘ദസ്ര’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

നടൻ നാനിയുടെ പാൻ ഇന്ത്യൻ ചിത്രമായ ‘ദസ്ര’യുടെ ഫസ്റ്റ് ലുക്ക് വീഡിയോ പോസ്റ്റർ പുറത്തിറങ്ങി. തെലുങ്ക് തമിഴ് കന്നഡ മലയാളം ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. കീർത്തി സുരേഷ് നായികയായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീകാന്ത് ഒടെലയാണ്. ശ്രീലക്ഷ്മി വെങ്കിടേശ്വര സിനിമാസ് ബാനറിൽ സുധാകർ ചെരുകുറി ചിത്രം നിർമ്മിക്കുന്നു.

സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സത്യൻ സൂര്യൻ ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം പകരുന്നു.
ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയിൽ നാനി മാസ്സും ആക്ഷൻ പാക്ക്ഡുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ലുങ്കിയും ബനിയനും തുറന്ന ഷർട്ടും ധരിച്ച്, രണ്ട് കുപ്പി മദ്യം അരയിൽ തൂങ്ങിക്കിടക്കുന്ന ലുക്കുള്ള വീഡിയോയിൽ താരം പൂർണ്ണമായും രൂപാന്തരപ്പെട്ടു എന്നതിൽ ആരാധകർ അമ്പരന്നിരിക്കുകയാണ്.

കൂട്ടിനു വേണ്ടി മറ്റു ചിലർക്കൊപ്പം കൽക്കരി ഖനികളിലൂടെ നടന്ന് തീകുണ്ഡത്തിൽ നിന്ന് ബീഡി കത്തിക്കുന്നതും വീഡിയോയിൽ കാണാം. താടിയും മുടിയും നീട്ടിവളർത്തിയ നാനി, അടുത്ത വീട്ടിലെ പയ്യൻ എന്ന ഭാവത്തിൽ നിന്ന് പരുക്കൻ ലുക്കിലേക്കു മാറിയിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News