വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യക്ക് നാളെ നിര്‍ണായക മത്സരം

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് നാളെ നിര്‍ണായക മത്സരം. നാളെ രാവിലെ 6.30ന് ഹാമില്‍ട്ടണില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളി.ഏറ്റവും ഒടുവിലായിഓസ്ട്രേലിയയ്ക്കെതിരെ കളിച്ച മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം.

കളിച്ച 5 മത്സരങ്ങളില്‍ നിന്നും രണ്ട് ജയം നേടിയ ഇന്ത്യ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഈ മാസം 27ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം.

ഈ മാസം 30,31 തീയ്യതികളില്‍ സെമിഫൈനല്‍ പോരാട്ടങ്ങള്‍ നടക്കും. അടുത്തമാസം മൂന്നിന് ക്രൈസ്റ്റ്ചര്‍ച്ചിലാണ് ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News