വൃക്ഷ സമൃദ്ധി പദ്ധതി: 47 ലക്ഷം വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കും: മുഖ്യമന്ത്രി

വൃക്ഷ സമൃദ്ധി പദ്ധതിയിലൂടെ 47 ലക്ഷം വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് വന പുനഃസ്ഥാപന പ്രവർത്തനങ്ങൾ ഏറ്റവും നന്നായി ഏറ്റെടുക്കുന്ന സംസ്ഥാനം ആണ് കേരളം എന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര വനവൽകരണ ദിനാചരണം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്താമത് അന്താരാഷ്ട്ര വനദിനാചരണ പരിപാടികളുടെ  ഉദ്ഘാടനം നിർവഹിച്ച് കൊണ്ടാണ് മുഖ്യമന്ത്രി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകയെ പറ്റി പറഞ്ഞത്.

വൃക്ഷസമൃദ്ധി പദ്ധതി പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററും. വനമിത്ര പുരസ്‌കാരവിതരണം ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു.  വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ചടങ്ങിൽ  അദ്ധ്യക്ഷത വഹിച്ചു . മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലുകൾ ചടങ്ങിൽ വിതരണം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News