ലളിതം സുന്ദരം കണ്ട് ജൂഡ്; ഇത് പ്രിയപ്പെട്ടവര്‍ ഒത്തുചേര്‍ന്ന സുന്ദരമായ സിനിമ

നടനായും നിര്‍മ്മാതാവായും മലയാള സിനിമയ്ക്ക് സുപരിചിതനായ താരമായിരുന്നു മധു വാര്യര്‍. ഇപ്പോഴിതാ സംവിധായകനായും അടയാളപ്പെടുത്തുകയാണ് മധു ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിലൂടെ. മഞ്ജു വാര്യര്‍, ബിജു മേനോന്‍, സൈജു കുറുപ്പ്, ദീപ്തി സതി, അനു മോഹന്‍, സുധീഷ്, രഘുനാഥ് പാലേരി, രമ്യ നമ്പീശന്‍, സറീന വഹാബ് എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തിയ കുടുംബ ചിത്രമായിരുന്നു ലളിതം സുന്ദരം.

No photo description available.

മികച്ച പ്രേക്ഷക അഭിപ്രായത്തില്‍ മുന്നേറുന്ന ചിത്രം കണ്ട് നിരവധി താരങ്ങള്‍ അവരുടെ സന്തോഷം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ ജൂഡ് ആന്റണിയും ചിത്രം കണ്ട സന്തോഷത്തിലാണ്.

‘ലളിതം സുന്ദരം, പേര് പോലെതന്നെ സുന്ദരമായ സിനിമ. വളരെ പ്രിയപ്പെട്ടവര്‍ ഒത്തുചേര്‍ന്ന സിനിമ. ഏറ്റവും സന്തോഷം തോന്നിയ നിമിഷം ‘ഡയറക്റ്റഡ് ബൈ മധു വാര്യര്‍’ എന്ന് കണ്ടപ്പോഴാണ്. ഒരുപാട് സന്തോഷം.’ എന്നാണ് ജൂഡ് ആന്റണി കുറിച്ചത്.

ഇതോടൊപ്പം ചിത്രത്തില്‍ അണിനിരന്ന താരങ്ങളെ അഭിനന്ദിക്കുകകൂടി ചെയ്യുന്നു താരം. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ പങ്കുവെക്കുന്ന സ്‌നേഹത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

‘ജീവിതം ലളിതവും സുന്ദരവും ആണ്. എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി.’എന്നാണ് മഞ്ജു പങ്കുവെച്ചത്. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിനുശേഷം മഞ്ജു വാര്യര്‍-ബിജു മേനോന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ആദ്യ ചിത്രംകൂടിയായിരുന്നു ലളിതം സുന്ദരം. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് ലളിതം സുന്ദരം പ്രദര്‍ശനത്തിനെത്തുന്നത്. തന്റെ സഹോദരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുകമാത്രമല്ല, ചിത്രത്തിന്റെ നിര്‍മ്മാണത്തിലും താരം മഞ്ജു പങ്കാളിയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News