കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നുള്ള ജോലിയാണോ? എങ്കിൽ ഇടവേളകളിൽ ചെയ്യാം ഈ സ്ട്രെച്ചിങ് വ്യായാമങ്ങൾ

കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് കൊണ്ട് ദീർഘനേരം ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ സ്വാഭാവികമായും അൽപനേരം കഴിയുമ്പോഴേയ്ക്കും കഴുത്ത്, കൈകൾ, പുറം എന്നിവിടങ്ങളിലൊക്കെ വേദന അനുഭവപ്പെടാം.

പലരും ഇത്തരം വേദനകളും അസ്വസ്ഥതകളും അവഗണിച്ച് വീണ്ടും ജോലിയിൽ തുടരും. ഇടതടവില്ലാതെ കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യുന്നത് പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ജോലിഭാരം എത്രതന്നെ ഉണ്ടായാലും കൃത്യമായ ഇടവേളകൾ കണ്ടെത്തി ഭക്ഷണം കഴിക്കുകയും സ്വയം ആരോഗ്യകരമായി നിലനിൽക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

നീണ്ട നേരത്തെ ഇരിപ്പ് പലപ്പോഴും ശരീരത്തിൽ കഠിനമായ നടുവേദനയും കഴുത്തു വേദനയും ഒക്കെ ഉണ്ടാക്കുന്നതിന് കാരണമാകും. അത്തരമൊരു സാഹചര്യത്തെ ഇവ ഒഴിവാക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇതിനിടയിൽ പതിവായി ഇടവേളകൾ എടുക്കുക എന്നതാണ്. ഇതിനായി കൃത്യമായ സമയം നിശ്ചയിച്ച് 5-10 മിനിറ്റ് നേരം ഇടവേളകൾ എടുക്കേണ്ടത് പ്രധാനമാണ്. ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് അല്പം നടക്കുകയോ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുകയോ ആകാം.

വശത്തേയ്ക്കുള്ള സ്ട്രെച്ചിങ്

ഏറ്റവും മികച്ച സ്ട്രെച്ചുകളിൽ ഒന്നാണ് ഇത്. ഇത് പലവിധ വേദനകൾക്ക് വളരെ പെട്ടെന്ന് ആശ്വാസം പകരുന്നു. ഒരു മേശയ്ക്ക് പിന്നിലായി നിങ്ങൾ വളരെ നേരം ഒരേ ഇരിപ്പ് ഇരിക്കുകയാണെങ്കിൽ, ഈ സ്ട്രെച്ച് നിർബന്ധമായും പരിശീലിക്കേണ്ട ഒന്നാണ്.

12 Stretches to Improve Back Pain at Your Desk

ഈ സ്ട്രെച്ച് പരീക്ഷിക്കാനായി നിവർന്നു നിൽക്കുക. നിങ്ങളുടെ കൈകൾ മുകളിലേക്ക് ഉയർത്തി ഇരു കൈകളും ചേർത്തുപിടിക്കുക. അതിനു ശേഷം നിങ്ങൾ കഴിയുന്നിടത്തോളം സ്വയം സ്ട്രെച്ച് ചെയ്തുകൊണ്ട് ഇടതുവശത്തേക്ക് വളയ്ക്കുക. പഴയ സ്ഥാനത്തേക്ക് മടങ്ങുകയും ഈ രീതി തന്നെ വലത് വശത്ത് ചെയ്യുകയും ചെയ്യുക.

ക്യാറ്റ് പോസ്

ഇരുന്നു കൊണ്ട് തന്നെ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന മറ്റൊരു സ്ട്രെച്ച് ആണ് ക്യാറ്റ് പോസ്. ഇത് നിങ്ങളുടെ ആരയ്ക്ക് മുകളിലോട്ടുള്ള എല്ലാ പേശികളുടെയും സമ്മർദ്ദം കുറയ്ക്കുകയും പുറം വേദനകളെ ശാന്തമാക്കുകയും ചെയ്യുന്നു.

Benefits of Marjaryasana/Bitilasana: 5 Reasons Why You Should Do the Cat/Cow  Yoga Pose Every Day | India.com

ഈ സ്ട്രെച്ച് ചെയ്യാനായി നിങ്ങളുടെ കാൽ പിന്നിലേക്ക് മടക്കിക്കൊണ്ട് ഇരിക്കുക. കൈകൾ നേരെ നീട്ടി നിലത്ത് കുത്തി, മുട്ട് കുത്തി നിൽക്കുക. നിങ്ങളുടെ നിതംബം ഉയർത്തിപ്പിടിക്കുകയും നിങ്ങളുടെ തല താഴോട്ട് ചായ്കുകയും ചെയ്യുക. നിങ്ങളുടെ കൈകൾ താഴോട്ട് കഴിയുന്നത്ര സ്ട്രെച്ച് ചെയ്യുക. ഉടൻ തന്നെ നിങ്ങളുടെ ശരീരത്തിൽ തൽക്ഷണ ആശ്വാസം അനുഭവപ്പെടും.

മുമ്പോട്ടുള്ള സ്ട്രെച്ച്

ദീർഘ നേരം ഇരുന്ന ശേഷം നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഈ സ്ട്രെച്ചിംഗ് രീതി നിങ്ങൾക്ക് പരിക്ഷിക്കാം. കൈകൾ പുറകിൽ ചേർത്ത് വെച്ച് ശരീരം മുമ്പോട്ട് സ്ട്രെച്ച് ചെയ്യുക. പതിയെ മുമ്പോട്ട് വളയുന്നതിനനുസരിച്ച് കൈകളും ഉയരും. ഈ സ്ട്രെച്ച് കൈകൾക്കും നടുവിനും ഉത്തമമാണ്.

ബാക്ക് ട്വിസ്റ്റ്

വേദന കുറയ്ക്കാൻ മാത്രമല്ല, അരക്കെട്ട് ഒതുക്കാനും സഹായിക്കുന്ന നല്ലൊരു വ്യായാമം കൂടിയാണ് ഈ സ്ട്രെച്ച്. അരക്കെട്ടിലെ കൊഴുപ്പ് ഒഴിവാക്കാൻ ബാക്ക് ട്വിസ്റ്റുകൾ സഹായിക്കും.

Best mid back stretches for relieving middle back pain

നേരെ നിവർന്ന് നിന്നുകൊണ്ട് കാലുകൾ നിലത്തുറപ്പിച്ച് നിൽക്കുക, നിങ്ങളുടെ കൈകൾ ലൂസാക്കി ഇപ്പോൾ അരയ്ക്കു മുകളിലുള്ള ഭാഗം ഒരു വശത്ത് നിന്ന് മറ്റു വശത്തേക്ക് തിരിച്ച് കൊണ്ടുവരുക. എത്രത്തോളം കഴിയുന്നോ അത്രത്തോളം ട്വിസ്റ്റ് ചെയ്യാം. ഇതേ രീതിയിൽ മറുവശത്തേക്കും ചെയ്യുക. ബാക്ക് ട്വിസ്റ്റുകൾ നിങ്ങളുടെ കഠിനമായ പുറം വേദന ഒഴിവാക്കുകയും ജോലിയിലേക്ക് തിരികേ പ്രവേശിക്കുന്നതിന് ആവശ്യമായ ഊർജ്ജം പകരുകയും ചെയ്യുന്നു..

ക്വാഡ് സ്ട്രെച്ച്

കൂടുതൽ നേരം അനങ്ങാതെ ഒരേ ഇരിപ്പ് ഇരിക്കുന്നത് മൂലം പലപ്പോഴും കാലുകളിലും തുടകളിലും മരവിപ്പും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കുന്നതിന് കാരണമാകും. ഈ സ്ട്രെച്ച് കൃത്യമായ ഇടവേളകളിൽ ചെയ്യുന്നത് വഴി ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാനാവും.

Do a Daily Quad Stretch To Open Your Hips

ഈ സ്ട്രെച്ച് ചെയ്യാനായി നിങ്ങളുടെ കാലുകൾ ഒരുമിച്ചാക്കി നിലത്തുറച്ച് നിൽക്കുക. ഇനി നിങ്ങളുടെ ഇടത് കാൽ പിന്നിലേക്ക് വളച്ചു പിടിച്ച ശേഷം ഇടത് കൈ ഉപയോഗിച്ചുകൊണ്ട് ഈ കാൽപാദത്തിൽ പിടിച്ച് കൈകൾ ഉപയോഗിച്ച് കാൽ സ്ട്രെച്ച് ചെയ്യുക. കുറച്ച് നേരം ഈ സ്ട്രെച്ച് പിടിച്ചു നിർത്തുക. തിരികെ യഥാസ്ഥാനത്തേക്ക് മടങ്ങി അടുത്ത കാലിൽ ഇതേ രീതി ആവർത്തിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News