കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ കെ വി തോമസ്

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ കെ വി തോമസ് രംഗത്ത്. സുധാകരന് മറുപടി നല്‍കാന്‍ താല്‍പര്യമില്ലെന്നാണ്് കെ വി തോമസ് പ്രതികരിച്ചത്. സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പറയേണ്ടത് എ ഐ സി സിയാണെന്നും കെ വി തോമസ് പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ ദേശീയ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ഇക്കാര്യത്തില്‍ എ ഐ സി സി തീരുമാനത്തിനാണ് പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു. എ ഐ സി സി പ്രസിഡന്റ് തീരുമാനമെടുത്താല്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.

എ ഐ സി സി തീരുമാനത്തിനനുസരിച്ചു മാത്രമേ കെ പി സി സി പ്രസിഡന്റിനും നിലപാടെടുക്കാന്‍ കഴിയൂവെന്നും താനും എ ഐ സി സി അംഗമാണെന്നും തനിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ അധികാരമുള്ളത് നേതൃത്വത്തിനാണെന്നും കെ വി തോമയ് പ്രതികരിച്ചു.

മുന്‍പ് നടന്ന സി പി ഐ (എം) ദേശീയ സമ്മേളനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുത്തിട്ടുണ്ട്. അതാണ് ചരിത്രമെന്നും കെ വി തോമസ
കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News