പത്താം ക്ലാസ് പരീക്ഷ എഴുതാന്‍പോയ 15 വയസ്സുകാരി 21 കാരനുമായി വിവാഹിതയായി; പിന്നീട് സംഭവിച്ചത്

പത്താം ക്ലാസ് പരീക്ഷ എഴുതാന്‍പോയ 15 വയസ്സുകാരി 21 കാരനുമായി വിവാഹിതയായി. പെണ്‍കുട്ടിയെ വിവാഹം കഴിച്ച 21 വയസ്സുകാരനായ സിദ്ധേഷ് അദ്കര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.

മസ്ഗാവ് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിവാഹം സംഘടിപ്പിക്കാന്‍ സഹായിച്ചവരെ തിരയുകയാണെന്നു പൊലീസ്. സെന്‍ട്രല്‍ മുംബൈയില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി ബന്ധുവായ മറ്റൊരു വിദ്യാര്‍ത്ഥിക്കൊപ്പമാണ് പരീക്ഷ എഴുതാന്‍ പോയത്.

ഒപ്പമുണ്ടായിരുന്ന കുട്ടി വൈകിട്ട് 3:30ക്ക് വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പെണ്‍കുട്ടി വന്നില്ല. രാത്രി എട്ട് മണിയായിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പിറ്റേന്ന് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി താനും കാമുകനും വിവാഹിതരായെന്നു വീട്ടുകാരോട് വെളിപ്പെടുത്തി. ഇവര്‍ നേരത്തെ അടുപ്പത്തിലായിരുന്നെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here