തെലുങ്ക് നടി ഗായത്രി കാറപകടത്തില്‍ മരിച്ചു

തെലുങ്ക് നടി ഗായത്രി (26) വാഹനാപകടത്തില്‍ മരിച്ചു. ഹോളി ആഘോഷങ്ങള്‍ക്കു ശേഷം സുഹൃത്ത് റാത്തോഡുമൊത്ത് വീട്ടിലേക്ക് മടങ്ങുമ്പോളാണ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുന്നത്. റാത്തോഡ് ആണ് വാഹനം ഓടിച്ചിരുന്നത്. കാര്‍ നിയന്ത്രണംവിട്ട് ഒരു ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗായത്രി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. പ്രദേശവാസികള്‍ റാത്തോഡിനെ ഉടനടി സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരു കാല്‍നടയാത്രക്കാരിയും അപകടത്തില്‍ മരണപ്പെട്ടു.

തെലുങ്കില്‍ വലിയ ആരാധക പിന്തുണ നേടിയെടുത്ത നടിയാണ് ഗായത്രി. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഗായത്രി ആസ്വാദക ശ്രദ്ധയിലേക്ക് ആദ്യം കടന്നുവരുന്നത്. പിന്നീട് തെലുങ്ക് വെബ് സിരീസ് ആയ മാഡം സര്‍ മാഡം ആന്തേയില്‍ അവതരിപ്പിച്ച വേഷവും ശ്രദ്ധിക്കപ്പെട്ടു. നിരവധി ഹ്രസ്വചിത്രങ്ങളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമാ, ടെലിവിഷന്‍ മേഖലകള്‍ അവിശ്വസനീയതയോടെയാണ് യുവതാരത്തിന്‍റെ മരണവാര്‍ത്ത കേട്ടത്. നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ നേർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News