കൽക്കരി കള്ളക്കടത്ത്; മമത ബാനർജിയുടെ മരുമകനെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജിയെ ദില്ലിയിൽ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സിബിഐ അന്വേഷിക്കുന്ന ഒരു കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലെ സാമ്പത്തിക ക്രമക്കേടുകളിലാണ് ഇഡിയുടെ അന്വേഷണം.

ചോദ്യം ചെയ്യലിനായുള്ള ഇഡി നോട്ടീസ് ചോദ്യം ചെയ്ത് അഭിഷേക് ബാനർജി നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് ഇന്ന് ആവശ്യപ്പെടാനായില്ല. അതിന് പിന്നാലെയാണ് അഭിഷേക് ബാനർജി ഇഡി ആസ്ഥാനത്ത് എത്തിയത്. ഇന്നും നാളെയും അഭിഷേക് ബാനർജിയെ ഇഡി ചോദ്യം ചെയ്യും. ഇ.ഡി നീക്കം ബിജെപിയുടെ രാഷ്ട്രീയ ഗൂഡാലോചന എന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ആരോപണം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here