ചരക്ക്കയറ്റുമതിയിൽ ഉണ്ടായ ഇടിവിനെ പറ്റി രാജ്യസഭയില്‍ വ്യോമയാന മന്ത്രിയോട് ചോദ്യം ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി.

നോണ്‍ ഷെഡ്യൂള്‍ കാര്‍ഗോ സര്‍വീസുകള്‍ളുടെ പൊതു അനുമതി റദ്ദാക്കിയതിനെ പറ്റി രാജ്യസഭയില്‍ വ്യോമയാന മന്ത്രിയോട് ചോദ്യം ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി.ചരക്ക് കയറ്റുമതിയുടെനിയന്ത്രണം കേരളത്തില്‍ നിന്നുള്ള കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നു. ആയതിനാല്‍ ഈ നയം പുനഃപരിശോധിക്കാൻ കേന്ദ്രം തയ്യാറാകുമോ എന്നും ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയില്‍.

ബാംഗ്ലൂര്‍, ചെന്നൈ, ദില്ലി, കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവ ഒഴികെയുള്ള വിമാനത്താവളങ്ങളില്‍ വിദേശ നോണ്‍ ഷെഡ്യൂള്‍ കാര്‍ഗോ സര്‍വീസുകള്‍ റദ്ദാക്കിയത് 2020 സെപ്റ്റംബര്‍ 17നാണ്.വിദേശ ചരക്ക് വിമാനങ്ങളുടെ നോണ്‍ ഷെഡ്യൂള്‍ കാര്‍ഗോ സര്‍വീസുകള്‍ ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയതുമൂലം ചരക്ക് സർവീസ് കുറഞ്ഞുവന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് ജോണ്‍ ബ്രിട്ടാസ് എം പി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് രാജ്യസഭയിലെ ചോദ്യോത്തരവേളയിൽ ചോദിച്ചു .അത്തരമൊരു വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ കാരണങ്ങളും വിശദാംശങ്ങളും വ്യക് തമാക്കണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി മന്ത്രിയോട് ആവശ്യപ്പെട്ടു.

കൊച്ചി വിമാനത്താവളം ഉദാഹരണമായി എടുത്താല്‍ 2020 സെപ്റ്റംബറില്‍ ഈ നിയമം നടപ്പാക്കിയതിന് ശേഷം 2 നോണ്‍ ഷെഡ്യൂള്‍ കാര്‍ഗോ സർവീസ് ആണ് ഇന്ത്യൻ വിമാനകമ്പനികൾ നാളിതു വരെ നടത്തിയത്.പാസഞ്ചര്‍ സര്‍വീസും ചരക്ക് കയറ്റുമതി സര്‍വീസും കണക്കാക്കിയാല്‍പ്പോലും 1700 ഓളം ടണ്‍ കയറ്റുമതി മാത്രമാണ് ഒക്ടോബറിൽ നടന്നത്. തൊട്ട് മുൻപുള്ള സെപ്റ്റംബറുമായി താരതമ്യം ചെയ്താല്‍ 1000 ടണ്ണിന് മുകളിൽ കയറ്റുമതിയുടെ കുറവ് കാണുന്നു.

ചരക്ക് കയറ്റുമതിയുടെനിയന്ത്രണം കേരളത്തില്‍ നിന്നുള്ള കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നു. ആയതിനാല്‍ ഈ നയം പുനഃപരിശോധിക്കാൻ കേന്ദ്രം തയ്യാറാകുമോ എന്നും ജോൺ ബ്രിട്ടാസ് എംപി ചോദിച്ചു.എന്നാൽ കയറ്റുമതിയിൽ ഉണ്ടായ ഇടിവിനെ കുറിച്ചും മറ്റും കൃത്യമായ ഉത്തരം നൽകാതെ പുനഃപരിശോധന എന്ന ആവശ്യത്തെ തന്നെ തള്ളിക്കളയുകയാണ് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News