സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ്: തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലെന്ന് കോടിയേരി

സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ  തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ഇ കെ നായനാർ മ്യൂസിയം നിർമ്മാണം ഉടൻ പൂർത്തിയാകുമെന്നും പാർട്ടി കോൺഗ്രസ്സിന് വേദിയാകുന്ന കണ്ണൂർ ഇ കെ നായനാർ അക്കാദമി സന്ദർശിച്ചതിന് ശേഷം കോടിയേരി പറഞ്ഞു.

ലോക വനദിനത്തോടനുബന്ധിച്ച് ‘പാർട്ടി കോൺഗ്രസ്സ് ഓർമ്മ മരം’ എന്ന പേരിൽ കണ്ണൂർ ജില്ലയിലെങ്ങും വ്യക്ഷതൈകൾ നട്ടു. പാർട്ടി കോൺഗ്രസ്സിന് വേദിയാകുന്ന കണ്ണൂർ ഇ കെ നായനാർ അക്കാദമി അങ്കണത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടു.

23ാം പാർട്ടി കോൺഗ്രസ്സിന്റെ പ്രതീകമായി 23 വൃക്ഷ തൈകളാണ് നട്ടത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ,പി കെ ശ്രീമതി ടീച്ചർ,കെ കെ ശൈലജ ടീച്ചർ,ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.

പാർട്ടി കോൺഗ്രസ്സ് ഓർമ്മ മരം എന്ന പേരിലാണ് നായനാർ അക്കാദമിയിലും കണ്ണൂർ ജില്ലയിൽ എമ്പാടും ലോക വന ദിനത്തിൽ വൃക്ഷ തൈകൾ നട്ടത്.പാർട്ടി കോൺഗ്രസ്സിന്റെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സി പി ഐ എം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്  ജില്ലയിലെങ്ങും പാർടികോൺഗ്രസ്‌ ഓർമമരം നട്ടത്.നായനാർ അക്കാദമി അങ്കണത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ,വർഗ്ഗ ബഹുജന സംഘടന പ്രതിനിധികൾ,മാധ്യമ പ്രവർത്തക പ്രതിനിധികൾ എന്നിവർ ചേർന്നാണ് 23 വൃക്ഷതൈകൾ നട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel