കൊവിഡ് സഹായധന വിതരണം; അനർ​ഹർക്ക് കിട്ടിയോയെന്ന് അന്വേഷിക്കണമെന്ന് കേന്ദ്രം; സുപ്രീംകോടതി ഉത്തവരവ് മറ്റന്നാൾ

കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധന വിതരണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന കേന്ദ്ര സർക്കാർ ആവശ്യത്തിൽ മറ്റന്നാൾ സുപ്രീംകോടതി ഉത്തരവിറക്കും. ഗുജറാത്ത്, ആന്ധ്രപ്രദേശ്, കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സഹായധന വിതരണം അന്വേഷിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം.

കൊവിഡ് മരണങ്ങൾക്കുള്ള സഹായധന വിതരണവും കൊവിഡ് മരണം രേഖപ്പെടുത്തതിയതിലും നാല് സംസ്ഥാനങ്ങിൽ ചില പൊതുത്തക്കേടുകൾ ഉണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം.

ഗുജറാത്ത്, കേരളം, ആന്ധപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ നഷ്ടപരിഹാര വിതരണത്തിലാണ് ഈ പ്രശ്നമെന്നും അന്വേഷണത്തിന് അനുമതി നൽകണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലാണ് മറ്റന്നാൾ സുപ്രീംകോടതി ഉത്തരവിറക്കുക.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ സഹായധനം നൽകാൻ സുപ്രീംകോടതി ഇടപെടലിനെ തുടർന്നാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. നഷ്ടപരിഹാരം നേടിയെടുക്കാനായി നാല് സംസ്ഥാനങ്ങളിൽ വ്യാജ മരണ സർട്ടിഫിക്കറ്റുകൾ നൽകിയെന്നും പ്രാദേശിക ഉദ്യോഗസ്ഥർ അതിന് സഹായം നൽകിയെന്നുമാണ് ഇപ്പോൾ കേന്ദ്ര സർക്കാര് ആരോപിക്കുന്നത്.

സഹായധനം വിതരണ കണക്കിൽ വലിയ വ്യത്യാസം ഉണ്ടെന്ന് കേന്ദ്രം പറയുന്ന ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളിലെ അഞ്ച് ശതമാനം നഷ്ടപരിഹാരം പരിശോധിച്ചാൽ പോരേ എന്ന് ജസ്റ്റിസുമാരായ എം.ആർ ഷാ, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് തന്നെ അതിന്റെ ചുമതല നൽകാമെന്നും കോടതി പറഞ്ഞു. അന്വേഷണം വേണമെങ്കിൽ ലീഗൽ സർവീസ് അതോറിറ്റികളെ ഏൽപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. കൊവിഡ് മരണം ഉണ്ടായിട്ടുണ്ടെങ്കിൽ അവരുടെ കുടുംബത്തിന് സഹായധനം ലഭിക്കണമെന്നും അതിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അതീവ ഗൗരവമെന്നും കോടതി നിരീക്ഷിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News