പട മലയാളത്തിന്‍റെ ‘ഡോഗ് ഡേ ആഫ്റ്റർനൂൺ’; അനുരാ​ഗ് കശ്യപ്

കുഞ്ചാക്കോ ബോബന്‍ , ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പട. റിലീസ് ശേഷം മികച്ച പ്രേക്ഷക,നിരൂപക പ്രശംസ നേടിയ ചിത്രം തിയേറ്ററുകളില്‍ തുടരുന്നതിനിടെ സിനിമയെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. യഥാർത്ഥ സംഭവത്തിന്റെ ശ്കതമായ ആവിഷ്‌ക്കാരമാണ് ചിത്രമെന്ന് അനുരാ​ഗ് കശ്യപ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

‘ചിത്രം ഇപ്പോൾ തിയേറ്ററുകളിലുണ്ട്. നിർബന്ധമായും കാണണം. ഒരു യഥാർത്ഥ സംഭവത്തിന്റെ ശക്തവും രസകരവുമായ ആവിഷ്‌ക്കാരം. ട്വിസ്റ്റോടുകൂടെയുള്ള മലയാളത്തിന്റെ ‘ഡോഗ് ഡേ ആഫ്റ്റർനൂൺ എന്നാണ് അനുരാഗ് കശ്യപ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

1996-ല്‍ അയ്യങ്കാളി പടയിലെ നാല് അംഗങ്ങള്‍ അന്നത്തെ പാലക്കാട് ജില്ലാ കളക്ടര്‍ ഡബ്ല്യു.ആര്‍. റെഡ്ഡിയെ വ്യാജ ആയുധങ്ങളുമായി ഒമ്പത് മണിക്കൂര്‍ അദ്ദേഹത്തിന്റെ ചേംബറില്‍ ബന്ദിയാക്കിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമ. 1996ല്‍ കേരള നിയമസഭ പാസാക്കിയ ഗോത്രവര്‍ഗ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംഘം കളക്ടറെ ബന്ദിയാക്കിയത്.

തമിഴ് നടന്‍ പ്രകാശ് രാജാണ് റെഡ്ഡിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും എന്ന് ഉറപ്പ് നല്‍കിയ ശേഷം മാത്രമാണ് കളക്ടറെ മോചിപ്പിച്ചത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏറെ മാധ്യമശ്രദ്ധ നേടിയതും വിവാദമായതുമായ സംഭവമായിരുന്നു ഇത്.

ഷൈന്‍ ടോം ചാക്കോ, ടി.ജി രവി, ജഗദീഷ്, കനി കുസൃതി, ഇന്ദ്രന്‍സ്, പ്രകാശ് രാജ്, മിനി കെ.എസ്, സലീംകുമാര്‍, ആദത്ത് ഗോപാലന്‍, സാവിത്രി ശ്രീധരന്‍, ജോര്‍ജ്ജ് ഏലിയ, സുധീര്‍ കരമന, സിബി തോമസ് തുടങ്ങിയവരാണ് ‘പട’യില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുക. കൂടാതെ അര്‍ജുന്‍ രാധാകൃഷ്ണന്‍, ദാസന്‍ കൊങ്ങാട്, വിവേക് വിജയകുമാരന്‍ എന്നീ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News