ദില്ലി-ദോഹ വിമാനം അടിയന്തരമായി കറാച്ചിയിലിറക്കി

പ്രതീകാത്മക ചിത്രം

ഖത്തർ എയർവേസിന്‍റെ ദില്ലി-ദോഹ വിമാനം പാകിസ്ഥാനിലെ കറാച്ചിയിൽ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറാണ് കാരണമെന്ന് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

100 യാത്രക്കാരാണ് QR579 എന്ന വിമാനത്തിലുള്ളത്. ലഗേജ് സൂക്ഷിച്ച സ്ഥലത്ത് പുക ഉയർന്നതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്. പകരം വിമാനം ഒരുക്കുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.

“എന്താണ് സംഭവിച്ചതെന്ന് അന്വേഷണം തുടങ്ങി. യാത്രക്കാരെ ദോഹയിലേക്ക് കൊണ്ടുപോകാൻ മറ്റൊരു ഫ്ലൈറ്റ് ഏര്‍പ്പാടാക്കും. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു”- ഖത്തർ എയർവേയ്‌സിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News