മിഠായിയും പലഹാരവും നല്‍കാമെന്ന് വാഗ്ദാനം നല്‍കി 11 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം : 47കാരന്‍ അറസ്റ്റില്‍

മിഠായിയും പലഹാരവും നല്‍കാമെന്ന് വാഗ്ദാനം നല്‍കി 11 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 47കാരന്‍ അറസ്റ്റില്‍.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുട്ടിയുമായി പലഹാരം വാങ്ങാനെത്തിയ കടയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നും പ്രതിയുടെ ചിത്രം പോലീസ് ശേഖരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ഇടവ വെറ്റക്കട കുഞ്ഞിക്കമെഴികം വീട്ടില്‍ ഹസന്‍കുട്ടി എന്നുവിളിക്കുന്ന അബു (47) വാണ് അറസ്റ്റിലായത്. ഇരവിപുരം ഭാഗത്ത് നിന്നാണിയാളെ പിടികൂടിയത്. പോക്‌സോ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തു.

ആറാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ബസിലാണ് സ്‌കൂളില്‍ വന്നിരുന്നത്. ബസ് സ്റ്റോപ്പില്‍ വച്ച് പലഹാരങ്ങള്‍ വാങ്ങിനല്‍കിയാണ് പ്രതി കുട്ടിയെ പരിചയപ്പെട്ടത്. കഴിഞ്ഞ 16-ന് പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകാനായി കയറിയ ബസില്‍ അബുവും കയറി സ്‌കൂളിന് മുന്നിലിറങ്ങി.

തുടര്‍ന്ന് സമീപത്തുള്ള കടയില്‍ നിന്നും കുട്ടിക്ക് മിഠായി വാങ്ങി നല്‍കിയശേഷം ലൈംഗികാതിക്രമണത്തിന് ഇരയാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വൈകുന്നേരം സ്‌കൂള്‍വിട്ട് ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കണമെന്നും കൂടുതല്‍ മിഠായിയും മറ്റും വാങ്ങിത്തരാമെന്നും കുട്ടിയോട് പറഞ്ഞാണിയാള്‍ പോയത്.

ക്ലാസിലെത്തിയ കുട്ടി അസ്വാഭാവികമായി പെരുമാറിയപ്പോള്‍ അധ്യാപകര്‍ കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കുട്ടിയുടെ വീട്ടില്‍ വിവരം അറിയിക്കുകയും ചെയ്തു. രക്ഷാകര്‍ത്താക്കളുടെയും സ്‌കൂള്‍ അധികൃതരുടെയും പരാതിയെ തുടര്‍ന്ന് അയിരൂര്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News