ഐഎഫ്എഫ്കെ; മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം മാർച്ച് 24 വ്യാഴാഴ്‌ച ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ് മീഡിയാ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം.

മികച്ച മാധ്യമ സ്ഥാപനങ്ങൾക്കും പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട് .ആകെ റിപ്പോർട്ടിങ് മികവ് പരിഗണിച്ചുള്ളതാണ് സമഗ്ര കവറേജിനുള്ള പുരസ്‌കാരം.ഓരോ അവാർഡിനും പ്രത്യേകം പ്രത്യേകമാണ് എൻട്രികൾ സമർപ്പിക്കേണ്ടത്.

ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (2 പകര്‍പ്പ്), ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ iffkmediaawards2022@gmail.com എന്ന മെയിലിലോ പെൻ ഡ്രൈവിലോ ആണ് നൽകേണ്ടത്.

അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സല്‍പതിപ്പാണ്(3 എണ്ണം) സമര്‍പ്പിക്കേണ്ടത്. എല്ലാ അവാർഡ് എൻട്രികൾക്കൊപ്പവും സ്ഥാപന മേധാവിയുടെ അനുമതി പത്രം ഉണ്ടായിരിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News