നടൻ സോഹൻ സീനുലാൽ വിവാഹിതനായി

സംവിധായകനും തിരക്കഥാകൃത്തുമായ സോഹൻ സീനുലാൽ വിവാഹിതനായി. സ്റ്റെഫി ഫ്രാൻസിസ് ആണ് വധു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ പങ്കെടുത്തു.

കാബൂളിവാല എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്ത് ബാലതാരമായി വെള്ളിത്തിരയിലെത്തി. പിന്നീട് വർഷങ്ങൾക്കു ശേഷം സംവിധായകൻ ഷാഫിയുടെ അസിസ്റ്റന്റായി സിനിമയിൽ സജീവമായി.

2011-ൽ മമ്മൂട്ടിയെ നായകനാക്കി ഡബിൾസ് എന്ന ചിത്രം സംവിധാനം ചെയ്ത് സോഹൻ സീനുലാൽ സ്വതന്ത്ര സംവിധായകനായി. തുടർന്ന് വന്യം, അൺലോക്ക് എന്നീ സിനിമകൾ കൂടി സംവിധാനം ചെയ്തു.

എബ്രിഡ് ഷൈനിന്റെ ആക്‌ഷൻ ഹീറോ ബിജുവിലൂടെ അഭിനയരംഗത്തും തിളങ്ങി. പുതിയ നിയമം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, അബ്രഹാമിന്റെ സന്തതികൾ, പഞ്ചവർണ്ണതത്ത, ദി പ്രീസ്റ്റ് എന്നിവയുൾപ്പെടെ നാൽപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News