കല്ലാർകുട്ടി അണക്കെട്ടിൽ കാണാതായ അച്ഛന്റെ മൃതദേഹം കണ്ടെത്തി; മകൾക്കായി തെരച്ചിൽ

പാമ്പാടിക്കടുത്ത്‌ ചെമ്മൻകുഴിയിൽനിന്ന്‌ കാണാതായ കുരുവിക്കാട്ടിൽ ബിനീഷിന്റെ മൃതദേഹം കല്ലാർകുട്ടി അണക്കെട്ടിൽ കണ്ടെത്തി. ഞായറാഴ്‌ചയാണ്‌ ബിനീഷിനെയും മകൾ പാർവതിയും കാണാതായത്‌. ഇരുവരും സഞ്ചരിച്ച ബൈക്ക്‌ തിങ്കളാഴ്‌ച രാവിലെ അണക്കെട്ടിന്‌ സമീപത്ത്‌ കണ്ടത്തിയിരുന്നു.

തുടർന്ന്‌ പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ്‌ കല്ലാർകുട്ടി പാലത്തിന്റെ മധ്യഭാഗത്തുനിന്ന്‌ ബിനീഷിന്റെ മൃതദേഹം ലഭിച്ചത്‌. മകൾ പാർവതിക്കായുള്ള തെരിച്ചിൽ തുടരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News