കല്ലാര്‍കുട്ടി അണക്കെട്ടില്‍ കാണാതായ പാര്‍വതിയുടെ മൃതദേഹം കണ്ടെത്തി

പാമ്പാടിക്കടുത്ത് ചെമ്മന്‍കുഴിയില്‍നിന്ന് കാണാതായ കുരുവിക്കാട്ടില്‍ ബിനീഷിന്റെ മകളുടെ മൃതദേഹം കണ്ടെത്തി ബിനീഷിന്റെ മൃതദേഹത്തിന്റെ സമീപത്തു നിന്നാണ് മകള്‍ പാര്‍വതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ചയാണ് ബിനീഷിനെയും മകള്‍ പാര്‍വതിയും കാണാതായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് തിങ്കളാഴ്ച രാവിലെ അണക്കെട്ടിന് സമീപത്ത് കണ്ടത്തിയിരുന്നു. തുടര്‍ന്ന് പൊലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കല്ലാര്‍കുട്ടി പാലത്തിന്റെ മധ്യഭാഗത്തുനിന്ന് ബിനീഷിന്റെ മൃതദേഹം ലഭിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel