മധു വാര്യരെ ട്രോളി സൈജു കുറുപ്പിന്റെ കമന്റ്, വൈറലായി ചിത്രം

ലളിതം സുന്ദരത്തിലൂടെയായി സംവിധായകനായി അരങ്ങേറിയിരിക്കുകയാണ് ഇപ്പോൾ മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യര്‍. സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ സംവിധാനത്തിലായിരുന്നു മധുവിന് താല്‍പര്യം. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി സംവിധാനമോഹം മധു സാക്ഷാത്ക്കരിച്ചപ്പോള്‍ അനിയത്തിയും കൂടെയുണ്ട്.

നായികയായി മാത്രമല്ല ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് മഞ്ജു. ബിജു ചേട്ടനോടാണ് ആദ്യം കഥ പറഞ്ഞതെന്നും അദ്ദേഹം ഈ ചിത്രം ഏറ്റെടുത്തതോടെയാണ് മഞ്ജുവിന് കഥ പറഞ്ഞതെന്നും മധു വാര്യര്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ തിരക്കഥ വായിച്ചതിന് ശേഷമായി ഞാന്‍ ഈ സിനിമ നിര്‍മ്മിക്കട്ടെയെന്ന് ചോദിക്കുകയായിരുന്നു മഞ്ജു വാര്യര്‍. നിര്‍മ്മാതാവാണെങ്കിലും ഒരു ടെന്‍ഷനുമില്ലാതെയാണ് ഈ സിനിമ പൂര്‍ത്തിയാക്കിയതെന്ന് മഞ്ജു പറഞ്ഞിരുന്നു.

ഹോട്ട്‌സ്റ്റാറിലൂടെയായി റിലീസ് ചെയ്ത ലളിതം സുന്ദരം മുന്നേറുകയാണ്. സംവിധാനം മാത്രമല്ല ചിത്രത്തില്‍ അതിഥിയായും മധു പ്രത്യക്ഷപ്പെട്ടിരുന്നു. ഡോക്ടറുടെ വേഷത്തിലായിരുന്നു അദ്ദേഹം എത്തിയത്. പൃഥ്വിരാജിനെപ്പോലെ തന്നെ സ്വന്തം ചിത്രത്തില്‍ മധുവും മുഖം കാണിക്കുകയായിരുന്നു. ഈ സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ച് മധു വാര്യര്‍ സൂചന പോലും നല്‍കിയിരുന്നില്ല. അതേപോലെ തന്നെ മഞ്ജുവും ബിജു മേനോനും തമ്മിലുള്ള ബന്ധവും സസ്‌പെന്‍സാക്കി നിലനിര്‍ത്തുകയായിരുന്നു.

ഡോക്ടര്‍ വേഷത്തിലുള്ള ചിത്രമായിരുന്നു മധു വാര്യര്‍ പോസ്റ്റ് ചെയ്തത്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മിച്ച ഡോക്ടറാണ് എന്നായിരുന്നു സൈജു കുറുപ്പ് മധുവിന്റെ പോസ്റ്റിന് കമന്റ് ചെയ്തത്.

ഡോക്ടര്‍ പൊളിച്ചു, മികച്ച സിനിമയാണ് ലളിതം സുന്ദരമെന്നുമായിരുന്നു കമന്റുകള്‍. സിനിമയെക്കുറിച്ചും ചിത്രീകരണത്തെക്കുറിച്ചുമെല്ലാം പറയാറുണ്ടെങ്കിലും താന്‍ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചൊന്നും മധു പ്രതികരിച്ചിരുന്നില്ല, അതിനാല്‍ത്തന്നെ ചിത്രത്തില്‍ മധുവിനെ കണ്ടപ്പോള്‍ ഞെട്ടലായിരുന്നു എന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News