ശശി തരൂര്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിൽ പങ്കെടുക്കില്ല

ശശി തരൂര്‍ സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കില്ല. ശശി തരൂര്‍ പങ്കെടുക്കേണ്ടെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. തരൂര്‍ പങ്കെടുത്താല്‍ രാജിവെക്കുമെന്ന് സുധാകരന്‍ ഹൈക്കമാന്റിനെ അറിയിച്ചിരുന്നു.

കേരളത്തിലെ എംപിമാരുമായും സോണിയാഗാന്ധി സംസാരിച്ചു. തരൂരിനെതിരെയാണ് കെ മുരളീധരന്‍ സംസാരിച്ചത്. അതേസമയം സിപിഎം സെമിനാറില്‍ തരൂര്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് ബെന്നി ബഹ്നാന്‍ നിലപാടെടുത്തായാണ് സൂചന.

സോണിയാ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ ശശി തരൂർ സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുക്കട്ടെയെന്നായിരുന്നു കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ പ്രതികരിച്ചത്.

വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ കോൺ​ഗ്രസ് നേതാക്കൾ പങ്കെടുത്താൽ നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News