മദ്യപാനത്തിനിടെ തര്‍ക്കം: മകന്‍ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു

ഇടുക്കി അടിമാലിയില്‍ പിതാവിനെ മകന്‍ ആസിഡ് ഒഴിച്ച് അക്രമിച്ചു. മദ്യപിച്ചെത്തിയ മകനുമായുണ്ടായ വാക്കുതര്‍ക്കം ആസിഡ് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. അടിമാലി പഴമ്പള്ളിച്ചാല്‍ സ്വദേശി ചന്ദ്രസേനനാണ് പരിക്കേറ്റത്. ഇയാളുടെ പരാതിയില്‍ മകന്‍ വിനീതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ചെത്തിയ വിനീത് ടി.വി ഓണാകാത്തതിനെ ചൊല്ലി പിതാവുമായി വഴിക്കിടുകയും പിന്നാലെ ആസിഡ് ഒഴിച്ച് ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രസേനനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനീതിന്റെ അറസ്റ്റ് രേഖപ്പെടുത്തി അടിമാലി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here