പത്മ പുരസ്‌കാരം രാഷ്ട്രപതി വിതരണം ചെയ്തു

പത്മ പുരസ്‌കാരം രാഷ്ട്രപതി രാം നാഥ് കോവിന്ദ് വിതരണം ചെയ്തു. രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്യുന്ന പത്മ പുരസ്‌കാരത്തിന്റെ ആദ്യ ഘട്ട പുരസ്‌കാര വിതരണമാണ് ഇന്ന് നടന്നത്. 2 പത്മ വിഭൂഷണ്‍, 8 പത്മഭൂഷണ്‍, 54 പത്മശ്രീ പുരസ്‌കാരങ്ങള്‍ ആണ് ഇന്ന് വിതരണം ചെയ്തത്.

വീരമൃത്യു വരിച്ച സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിന് രാജ്യം നല്‍കിയ പത്മവിഭൂഷന്‍ കുടുംബം ഏറ്റുവാങ്ങി. ഗുലാം നബി ആസാദ്, ഗുര്‍മീത് ബാവ, എന്‍ ചന്ദ്രശേഖരന്‍, ദേവേന്ദ്ര ജജാരിയ, റാഷിദ് ഖാന്‍, രാജീവ് മെഹ്രിഷി, ഡോ. സൈറസ് പൂനവല്ല, സച്ചിദാനന്ദ സ്വാമി എന്നിവര്‍ പത്മഭൂഷണ്‍ സ്വീകരിച്ചു. ഈ മാസം 28നാണ് അടുത്തഘട്ട പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News