ചെറുമകനെ പീഡിപ്പിച്ച മുത്തച്ഛന് 73 വർഷം തടവും 1,60,000 രൂപ പിഴയും

ഏഴു വയസുള്ള ചെറുമകനെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ 64 വയസ്സുകാരനായ മുത്തച്ഛന് 73 വർഷം തടവ് ശിക്ഷ. പ്രതി ഒരു ലക്ഷത്തി അറുപതിനായിരം രൂപാ പിഴയും കെട്ടിവെയ്ക്കണം. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി.ജി വർഗീസിൻ്റേതാണ് വിധി.

2019 ൽ മുരക്കാശ്ശേരി പൊലീസ് അതിർത്തിയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മുത്തശ്ശിയാണ് കൃത്യം നേരിൽ കണ്ടത്. തുടന്ന് ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത്, അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യുഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 12 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. പ്രതിയായ പിതാവിനെ രക്ഷിയ്ക്കുവാൻ കൃത്യത്തിനിരയായ കുട്ടിയുടെ പിതാവ് വിചാരണാ വേളയിൽ കൂറുമാറി പ്രതിഭാഗം ചേർന്നു എന്ന സവിശേഷതയും കേസിനുണ്ട്.

വിവിധ വകുപ്പുകളിലായി 73 വർഷത്തെ കഠിന തടവ് വിധിച്ചിട്ടുണ്ടെങ്കിലും എല്ലാ ശിക്ഷകളും ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയാകും. പ്രതിയിൽ നിന്നും ഈടാക്കുന്ന പിഴതുക പൂർണമായും കുട്ടിയുടെ പുനരധിവാസത്തിന് നൽകുവാനും കൂടാതെ അമ്പതിനായിരം രൂപ വിക്റ്റിം കോമ്പൻസേഷനിൽ ഉൾപ്പെടുത്തി കുട്ടിയ്ക്ക് നൽകുവാൻ ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റിയോട് നിർദേശിച്ചതായും വിധിയിൽ പ്രത്യേകം പരാമർശിയ്ക്കുന്നുണ്ട്.പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സനീഷ് S.S ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News