രാജ്യത്തിന് സർവ്വനാശം വിതയ്ക്കുന്ന പ്രവർത്തനങ്ങളാണ് സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്നത് ; മുഖ്യമന്ത്രി

രാജ്യത്തിന് സർവ്വനാശം വിതയ്ക്കുന്ന പ്രവർത്തനങ്ങളാണ് സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സിപിഐഎം കണ്ണൂർ പുത്തൂർ ലോക്കൽ കമ്മറ്റി ഓഫീസ് കെട്ടിടോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷത സംരക്ഷിക്കാൻ സംഘപരിവാറിനെ പ്രതിരോധിക്കേണ്ടതുണ്ട്. സംഘപരിവാറിനെ എതിർക്കുക എന്നാൽ മത നിരപേക്ഷതയ്ക്കൊപ്പം നിലകൊള്ളുക എന്നാണെന്നും എങ്കിലേ രാജ്യത്തിന്റെ ഭാവി ഭദ്രമാക്കാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷമാണെന്ന് പറഞ്ഞാൽ മാത്രം മതനിരപേക്ഷമാകില്ല.വർഗ്ഗീയതയെ ശക്തമായി എതിർക്കാൻ കഴിയണം. നിർഭാഗ്യവശാൽ മത നിരപേക്ഷമെന്ന് അവകാശപ്പെടുന്ന പലർക്കും അതിന് കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിന് നാടിന്റെ ഭാവിക്കുതകുന്ന എന്തെങ്കിലും ചെയ്യാൻ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കണം.മതനിരപേക്ഷത സംരക്ഷിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് വിലയിരുത്താൻ മത നിരപേക്ഷതയിൽ വിശ്വസിക്കുന്ന ആർക്കെങ്കിലും കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

സംഘ പരിവാറിന്റെ ബി ടീമായി നിൽക്കാനാണ് കോൺഗ്രസിന് എപ്പോഴും കഴിഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here