കെ റെയിലിനെതിരെ ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ട് ; മുഖ്യമന്ത്രി

കെ റെയിലിനെതിരെ ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. LDF സർക്കാർ വികസന രംഗത്ത് സ്വീകരിച്ച നടപടികൾക്ക് ജനം പിന്തുണ നൽകിയിട്ടുണ്ട്. അതുകൊണ്ട് സർക്കാർ ഒന്നും ചെയ്യരുതെന്ന് കരുതിയാണ് എല്ലാത്തിനെയും കണ്ണടച്ച് എതിർക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ തിരഞ്ഞെടുപ്പ് കാലത്താണ് കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിൽക്കുന്നത്. ഇത്തവണ സർക്കാരിന്റെ തുടക്കം മുതൽ എതിർക്കാൻ ഇവർ ഒരുമിച്ചാണ്. കെ റെയിൽ യാഥാർത്ഥ്യമായാൽ എന്താകുമെന്ന് കരുതി കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായി എതിർക്കുകയാണ്.ഇക്കാര്യത്തിൽ ഒരേ മനസ്സ്, ഒരേ യോജിപ്പാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സിൽവർ ലൈൻ ഉണ്ടാക്കുന്ന പുരോഗതി വലുതായിരിക്കും. അതു കൊണ്ടാണ് ഇതിനെ എതിർക്കുന്നത് .ഇപ്പോൾ വേണ്ടെന്നാണ് പറയുന്നത്
പിന്നെയെപ്പോ‍ഴാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

വണ്ടിനെക്കുറിച്ച് പറഞ്ഞ പോലെയാണ് കോൺഗ്രസ്.നീ വിളക്കും കെടുത്തുന്നു നീയും നശിക്കുന്നു.രാജ്യത്തിന് നാശമായി സ്വയം നശിക്കുകയും ചെയ്തു. മുൻ മന്ത്രിമാരുൾപ്പെടെ എത്ര പേരാണ് ബി ജെ പി യിലെത്തിയത്. വല്ല പാഠവും കോൺഗ്രസ് ഇതുവരെ പഠിച്ചോ…?

ഏത് തരം നാശത്തിലേക്കാണ് കോൺഗ്രസ് പോയിക്കൊണ്ടിരിക്കുന്നത്. വോട്ട് ഭിന്നിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് യുപിയിൽ സ്വീകരിച്ചത്.
വിശ്വസിക്കാൻ പറ്റാത്ത പാർട്ടി, കോൺഗ്രസെന്ന് രാജ്യത്തെ ജനങ്ങൾക്ക് മനസ്സിലായി . അതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News