മണിപ്പൂർ മുഖ്യമന്ത്രിയായി എൻ.ബീരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്തു

മണിപ്പൂർ മുഖ്യമന്ത്രിയായി എൻ.ബീരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഇത് രണ്ടാം തവണയാണ് ബീരേൻ സിംഗ് മണിപ്പൂർ മുഖ്യമന്ത്രി ആകുന്നത്.

മണിപ്പൂരിനെ അഴിമതി മുക്തമാക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം ബീരേൻ സിംഗ് പറഞ്ഞു.കഴിഞ്ഞ ദിവസം ഇംഫാലിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് കക്ഷി നേതാവായി ബീരേൻ സിംഗിനെ തെരഞ്ഞെടുത്തത്.

അതേസമയം ഉത്തരാഖണ്ഡിൽ പുഷ്‌കർ സിംഗ് ധാമി വീണ്ടും മുഖ്യമന്ത്രിയാകും.ഇത് രണ്ടാം തവണയാണ് ധാമിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മന്ത്രിമാരായ മീനാക്ഷി ലേഖി, പ്രഹ്ലാദ് ജോഷി, എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പുഷ്‌കർ സിംഗ് ധാമിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.അതിനിടെ ഗോവയിൽ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News