സൗദിയിൽ വീണ്ടും ഹൂത്തി ഭീകരാക്രമണം; ലക്ഷ്യം വിമാനത്താവളം തകർക്കൽ

സൗദിയിൽ വീണ്ടും ഹൂത്തി ഭീകരാക്രമണം. ജിദ്ദ വിമാനത്താവളം ലക്ഷ്യംവെച്ച മിസൈൽ ആണ് ആക്രമണം നടന്നത്. യമനിലെ സൻആയിൽ നിന്നും വിമാനത്താവളം തകർക്കുക എന്ന ലക്ഷ്യം വെച്ചാണ് അക്രമികൾ ജിദ്ദയിലേക്ക് മിസൈൽ വിക്ഷേപണം നടത്തിയത്.

അക്രമികൾ തൊടുത്തുവിട്ട മിസൈലുകൾ ആകാശത്തു വെച്ച് തന്നെ തകർക്കാൻ സഖ്യസേനക്ക് കഴിഞ്ഞു. അതിലൂടെ വൻദുരന്തമാണ്‌ ഒഴിവായതെന്നു അധികൃതർ അറിയിച്ചു. മിസൈൽ ആക്രമണ ശ്രമം ജിദ്ദ വിമാനത്താവളത്തിലെ വിമാന സർവ്വീസുകളെ ബാധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പല തവണകളായാണ് സൗദിക്ക് നേരെ ഭീകര ആക്രമണം ഉണ്ടായത്. എല്ലാ മിസൈലുകളും സഖ്യസേന സമയത്തുതന്നെ തകർത്തതിനാൽ വൻദുരന്തങ്ങളാണ് ഒഴിവായത്. അതോടൊപ്പം സഊദിക്കെതിരെ യമനിൽ നിന്നും ഹൂത്തി വിമതർ നടത്തിയ ഇത് വരെയുള്ള ആക്രമണങ്ങളുടെ കണക്കുകൾ സഊദി അറേബ്യ പുറത്ത് വിട്ടു. 459 ബാലിസ്റ്റിക് മിസൈലുകൾ, 911ഡ്രോണുകൾ, 106 ആയുധ ബോട്ടുകൾ എന്നിവയാണ് ഇറാൻ സഹായമുള്ള ഹൂതി മിലീഷ്യസൗദിക്കെതിരെ വിക്ഷേപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News