സില്‍വര്‍ ലൈനില്‍ പ്രതിപക്ഷത്തിന്റേത് വിചിത്ര ന്യായങ്ങള്‍; സര്‍ക്കാര്‍ ആരെയും വഴിയാധാരമാക്കില്ല

സില്‍വര്‍ ലൈനില്‍ പ്രതിപക്ഷത്തിന്റേത് വിചിത്ര ന്യായങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആകാശപാതയാകാമെന്ന് കോണ്‍ഗ്രസ് പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് നീക്കം. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് വിഷമമുണ്ടാകുക സ്വാഭാവികമാണ്. സര്‍ക്കാര്‍ ആരെയും വഴിയാധാരമാക്കില്ലെന്നും നാലിരട്ടി നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത ഭൂമിയേറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമാക്കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമായാല്‍ നാടിന് വന്‍ പുരോഗതിയുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതിനെ കോണ്‍ഗ്രസും ബിജെപി യും ഭയക്കുന്നു. സങ്കുചിത കക്ഷി രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കരുത്. നാടിന്റെ വികസനത്തെ ജനം പിന്തുണയ്ക്കും. ദുശാഠ്യം നാടിന്റെ താത്പര്യം സംരക്ഷിക്കാനല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പദ്ധതിയുമായി ജനങ്ങളിലേക്ക് ഇറങ്ങുമെന്നും അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള പദ്ധതിയാണ് സില്‍വര്‍ ലൈനെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പറ്റില്ലെന്നാണ് പലരും പറയുന്നത്, പിന്നെ എപ്പോഴാണ് നടക്കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News