പുതുശേരി ആലമ്പള്ളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പുതുശേരി നീലിക്കാട് മണികണ്ഠന്റെ മകന്‍ അനു (25)നെയാണു രണ്ട് ബൈക്കിലായെത്തിയ ആര്‍എസ്എസ് – ബിജെപി സംഘം വെട്ടിയത്. ഡിവൈഎഫ്‌ഐ നീലിക്കാട് യൂണിറ്റ് പ്രസിഡന്റും സിപിഐ എം മലയങ്കാവ് ബ്രാഞ്ച് അംഗവുമാണ് അനു.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. സുഹൃത്തിന്റെ വീട്ടു മുന്നില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന അനുവിനെ ബൈക്കിലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടുകയായിരുന്നു. കൈ കൊണ്ട് തടയാന്‍ ശ്രമിച്ച അനുവിന്റെ കൈയ്യിലും ചെവിയിലും ഗുരുതരമായി പരിക്കേറ്റു. വാള്‍ തിരിച്ച് പിടിച്ച് അനുവിന്റെ കാലില്‍ അടിച്ചും പരിക്കേല്‍പ്പിച്ച സംഘം പ്രദേശത്ത് ഭീതി പരത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.