
പൊലീസുകാരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി കുവൈറ്റ് അധികൃതര്‍. കൃത്യ നിര്‍വ്വഹണത്തിനിടെ പോലീസിനെ ആക്രമിച്ചാല്‍ അയ്യായിരം കുവൈറ്റി ദിനാര്‍ പിഴയോ അഞ്ചു വര്‍ഷം തടവ് ശിക്ഷയോ ലഭിക്കുമെന്ന് ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് തുടര്‍ച്ചയായി നിയമപാലകര്‍ക്കെതിരെ ആക്രമണം വര്ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിയാണ് ഇത്തരക്കാര്‍ക്കെതിരെ നിയനടപടികള്‍ കടുപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. വാക്കാലുള്ള അധിക്ഷേപത്തിന് മുവ്വായിരം ദിനാര്‍ പിഴയോ, രണ്ടു വര്‍ഷം തടവോ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറീയിച്ചു. രാജ്യത്തെ ജനങ്ങളോട്, നിയമ സംവിധാനവുമായി സഹകരിക്കാനും, നിയമപാലകരുടെ ജോലി തടസ്സപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവര്‍ത്തിച്ചാവാശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here