
കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതായി കണക്കുകള്‍. 2019 മുതലുള്ള കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തി നാല്പതിനായിരം തൊഴിലാളികള്‍ രാജ്യം വിട്ടതായാണ് കണക്കാക്കപ്പെടുന്നത്.
രാജ്യത്ത് വലിയ തോതില്‍ ഗാര്‍ഹിക തൊഴിലാളിക്ഷാമം നേരിടുന്നതായി നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 2019 ല്‍ രാജ്യത്തെ ആകെ 7 ലക്ഷത്തി മുപ്പത്തി ഒന്നായിരം തൊളിലാളികള്‍ ഉണ്ടായിരുന്നതില്‍ നിന്നും ഇത് അഞ്ചു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരമായി കുറഞ്ഞിട്ടുണ്ട്.
കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് പലരും സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോയതിനെ തുടര്‍ന്നാണ് ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ ഇത്രയും കുറവുണ്ടായത് എന്നും സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് വിവിധ രാജ്യങ്ങളില്‍ നിന്നും പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണിപ്പോള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here