കോണ്‍ഗ്രസ് നേതാക്കളുടെ വിലക്ക്; സുധാകരന്റേത് സംഘപരിവാര്‍ അനുകൂല നിലപാട്

സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്സ് സെമിനാറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും കോണ്‍ഗ്രസ്സ് നേതാക്കളെ വിലക്കിയതിലൂടെ കെ സുധാകരന്റെ സംഘ പരിപാര്‍ അനുകൂല നിലപാടാണ് വീണ്ടും പുറത്താകുന്നത്. സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സെമിനാറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് കോണ്‍ഗ്രസ്സ് നേതാക്കളെ വിലക്കിയത്.മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലുള്ള സെമിനാറിലേക്ക് കെ വി തോമസിനെയും കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലുള്ള സെമിനാറിലേക്ക് ശശി തരൂരിനെയുമായിരുന്നു സി പി ഐ എം ക്ഷണിച്ചത്.

ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറുകളിലേക്കായിരുന്നു സി പി ഐ എം കോണ്‍ഗ്രസ്സ് നേതാക്കളെ ക്ഷണിച്ചത്. മത നിരപേക്ഷത നേരിടുന്ന നേരുന്നു വെല്ലുവിളികള്‍ എന്ന വിഷയത്തിലുള്ള സെമിനാറിലേക്കായിരുന്നു കെ വി തോമസിന് ക്ഷണം.സംഘ പരിവാറിന്റെ വര്‍ഗ്ഗീയ നിലപാടുകള്‍ തുറന്നു കാട്ടുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് കെ സുധാകരന്‍ കെ വി തോമസിനെ വിലക്കിയത്.

കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ശശി തരൂര്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഭരണഘടനയേയും ഫെഡറല്‍ തത്വങ്ങളെയും കാറ്റില്‍ പറത്തി സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്ന കേന്ദ്ര സര്‍ക്കാര്‍ നയം ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ കോണ്‍ഗ്രസ്സ് നേതാവ് പങ്കെടുക്കേണ്ടതില്ലെന്നാണ് സുധാകരന്റെ നിലപാട്. കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി ദ്രോഹ നയങ്ങളും നിയമങ്ങളും എന്ന വിഷയത്തിലുള്ള സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഐ എന്‍ ടി യു സി നേതാവ് ആര്‍ ചന്ദ്രശേഖരനെയും വിലക്കി.

ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിച്ചും രാജി ഭീഷണി മുഴക്കിയുമാണ് സുധാകരന്‍ വിലക്ക് അംഗീകരിപ്പിച്ചത്. നേരത്തെയും പലതവണ കെ സുധാകരന്റെ ആര്‍ എസ് എസ് വിധേയത്വം മറനീക്കി പുറത്ത് വന്നിട്ടുണ്ട്.സംഘപരിവാറിന് എതിരായ സെമിനാറില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനവും ഇതിന്റെ ഭാഗമാണ്.ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി വേദി പങ്കിട്ട സുധാകരന് കോണ്‍ഗ്രസ്സ് നേതാക്കള്‍ സി പി ഐ എം പരിപാടിയില്‍ പങ്കെടുക്കുന്നതിന് മാത്രമാണ് എതിര്‍പ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News