ഒമാനില്‍ കാലാവധി കഴിഞ്ഞ വിസ പിഴയില്ലാതെ പുതുക്കാന്‍ അവസരം നല്‍കിയത് പ്രവാസികള്‍ക്ക് ആശ്വാസം

ഒമാനില്‍ കാലാവധി കഴിഞ്ഞ വിസ പിഴയില്ലാതെ പുതുക്കാന്‍ അവസരം നല്‍കിയത് പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. കഴിഞ്ഞ ദിവസമാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ സെപ്റ്റംബര്‍ ഒന്നുവരെ ഒഴിവാക്കിയതായി അറിയിച്ചത്.

ആഗസ്റ്റ് 31വരെ പുതുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അതേസമയം, പുതുക്കിയ വിസാ നിരക്കുകള്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു മന്ത്രാലയം അറിയിച്ചു. സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിസാ നിരക്കുകള്‍ കുത്തനെ കുറച്ച് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയിരുന്നു.

പുതിയ നിരക്കനുസരിച്ച് ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുടെ വിസാ നിരക്ക് 301 റിയാലായിരിക്കും. കഴിഞ്ഞ വര്‍ഷം മേയ് ഒന്നുമുതല്‍ നിലവില്‍ വന്ന നിരക്കനുസരിച്ച് 2001 റിയാലാണ് ഇതുവരെ ഈ വിഭാഗത്തിന് വിസാ ഫീസായി ഈടാക്കിയിരുന്നത്. 74 തസ്തികകളാണ് ഈ വിഭാഗത്തില്‍ വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here