ഗ്വോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട, കെ റെയില്‍ ആരെയും വഴിയാധാരമാക്കില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

കെ-റെയില്‍ കല്ലിടലിനെതിരായ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര് പറയുന്നതാണ് ജനം കേള്‍ക്കുകയെന്ന് കാണാം. നാടിന്റെ വികസന പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പദ്ധതിയുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട. പദ്ധതിക്കെതിരെ വിചിത്ര ന്യായങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്. ഭൂമി നഷ്ടമാകുന്നവര്‍ക്ക് സ്വാഭാവികമായും വിഷമമുണ്ടാകും. അതിനായി അവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കും. സങ്കുചിതമായ കക്ഷിരാഷ്ട്രീയ താല്‍പര്യത്തിനല്ല പ്രാധാന്യം നല്‍കേണ്ടതെന്നും മന്ത്രി കൂട്ടച്ചേര്‍ത്തു.

‘ദുശാഠ്യം നാടിന്റെ താല്‍പര്യം സംരക്ഷിക്കാനല്ല. ഇപ്പോള്‍ പറ്റില്ലെന്നാണ് പറയുന്നത്, പിന്നെ എപ്പോഴാണ് നടക്കുക? തെറ്റായ എതിര്‍പ്പുകള്‍ക്ക് വഴങ്ങണോയെന്ന് ചോദിച്ചാല്‍ ജനം വേണ്ടെന്ന് പറയും. കെ-റെയില്‍ യാഥാര്‍ഥ്യമാകുന്നതിനെ കോണ്‍ഗ്രസും ബി.ജെ.പിയും ഭയക്കുന്നു.’-അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമായാല്‍ നാടിന് വന്‍ പുരോഗതിയുണ്ടാകും. വെറുംവാക്കല്ല, ദേശീയപാതാ ഭൂമിയേറ്റെടുക്കല്‍ യാഥാര്‍ഥ്യമാക്കി. ആരെയും വഴിയാധാരമാക്കില്ല. സ്വകാര്യമായി കോണ്‍ഗ്രസുകാരോട് ചോദിച്ചാല്‍ അവര്‍ പദ്ധതിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News