‘ഞാനും പാര്‍ട്ടി മെമ്പറാണ്’ എന്ന പുതിയ നാടകവും എട്ടുനിലയില്‍ പൊട്ടിയതായി അറിയിക്കുന്നു…സിപിഐഎം തിരുന്നാവായ ലോക്കല്‍ സെക്രട്ടറി എഴുതുന്നു

സിപിഐഎം തിരുന്നാവായ ലോക്കല്‍ സെക്രട്ടറി എഴുതുന്നു…

കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത cpim തിരുന്നാവായ ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ പല്ലാറില്‍ നിന്നാണ് ഒരു സ്ത്രീ സമരത്തില്‍ പങ്കെടുത്തിരിക്കെ മാധ്യമങ്ങള്‍ വന്നപ്പോള്‍ ഇത്തരം ഒരു പ്രസ്താവന നടത്തിയത്, കേട്ടപാതി കേള്‍ക്കാത്ത പാതി വലതുപക്ഷ മാധ്യമങ്ങള്‍ ( മനോരമ, media one, ഏഷ്യാനെറ്റ്, etc ) വാര്‍ത്ത നല്‍കിയത്. എന്നാല്‍ അങ്ങനെ ഒരു സ്ത്രീ പാര്‍ട്ടി മെമ്പര്‍ഷിപ്പിലുള്ള കാര്യം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്ന നിലയില്‍ എനിക്കോ അവിടെത്തെ ബ്രാഞ്ചിനോ അറിയില്ല…

അപനിര്‍മാണവാദികളായി മാറിയ മാധ്യമ എക്‌സ്ലൈറ്റുകളാണ് നിങ്ങള്‍.. ഇവര്‍ ഹാനികരമായ നിഷ്പക്ഷത ( pernicious neutrality ) യുടെ കപടമുഖം ധരിച്ചിരിക്കുന്നതായി കാണാം. ജനങ്ങളെ വിഡ്ഢികളാക്കി ചിന്താശൂന്യരാക്കി നിലനിര്‍ത്തുകയെന്നതാണ് പോസ്റ്റ് ട്രൂത്ത് കാലത്തെ മാധ്യമപ്രവര്‍ത്തനമെന്ന് ഇവര്‍ കാണിച്ചു തരുകയാണ്. ജനകീയബോധം തലകീഴായി മറിയുന്നതുകൊണ്ടാണ് മതാധിപത്യവും തീവ്രവലതുപക്ഷ ബോധം തിരികെ വരുന്നതെന്ന് നാം അറിയാതിരുന്നു കൂട. ജോണ്‍ ലൗ പറഞ്ഞത് പോലെ ‘നമ്മള്‍ അസംബന്ധങ്ങളുടെ കൊടുമുടിയില്‍ ജീവിക്കുന്നതിനാല്‍ സത്യത്തെ മറച്ചു പിടിക്കുകയെന്നതാണ് പുതിയ ചാണക്യതന്ത്രം ‘, സത്യാനന്തര കാലത്തെ മാധ്യമപ്രവര്‍ത്തനം ചതിവ്യവസായം ( treacherous industry ) ആണെന്നാണ് നാം മനസ്സിലാക്കേണ്ടത്. Political correctness നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല, എങ്കിലും വ്യാജോക്തി സംസ്‌കാര ( culture of mendacity ) ത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഇത്തരം മാധ്യമങ്ങളാണ് ഈ വാര്‍ത്ത ഇങ്ങനെ നല്‍കുന്നത്.നാസീ ഭരണകാലത്ത് ജര്‍മനിയുടെ പ്രചാരവേലാമന്ത്രിയായിരുന്ന ഗീബല്‍സ് ,ജനങ്ങളോട് നുണമാത്രം പറയുന്ന വ്യക്തിയായിരുന്നു. അതുപോലെ ( വ്യാജവല്‍ക്കരണത്തിന്റെ വക്താക്കളായി ) കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ മാറികഴിഞ്ഞു.കാലഹരണപ്പെട്ടതെന്തും കുഴിച്ചു മൂടുന്ന ഒരു ചരിത്രം കേരള ജനതയ്ക്കുണ്ട് എന്ന ഓര്‍മ്മയുണ്ടാകുന്നത് നന്നായിരിക്കും. മൗനത്തിന്റെ കരിമ്പടങ്ങള്‍ക്കുള്ളില്‍ തന്ത്രപൂര്‍വ്വം ചുരുണ്ടും, അസംബന്ധ രാഷ്ട്രീയ ( bullshit politics ) ത്തിന് പേന കൊടുത്തും ജീവിക്കുന്നവരായി മാറുന്നതിനോട് എതിര്‍പ്പുമാത്രമാണുള്ളത് …!

ഷൈജു തിരുനാവായ
പോസ്റ്റ് ലിങ്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News