ഇന്ന് എ കെ ജി ദിനം…

എ.കെ.ജി ഓര്‍മ്മയായിട്ട് 45 വര്‍ഷമാകുന്നു. ജീവിതകാലത്തില്‍ തന്നെ ഇതിഹാസ നേതാവായി മാറിയ വ്യക്തിത്വം. ഒരു ദേശീയ ജനനായകന്‍. എ.കെ.ജി എന്ന മൂന്നക്ഷരം പ്രക്ഷോഭത്തിന്റെ മറ്റൊരു പേരായിരുന്നു. അദ്ദേഹത്തിനെ ഓര്‍ക്കാത്ത ദിനങ്ങള്‍ കേരള രാഷ്ട്രീയത്തിനുണ്ടാകാനിടയില്ല.

ഇന്ത്യയിലെ ജനകോടികളുടെ ഹൃദയങ്ങളില്‍ ഇന്നും വീറോടെ ജീവിക്കുന്ന നേതാവാണ് സ. എ കെ ഗോപാലന്‍. ഒരു ജന്മി തറവാട്ടില്‍ ജനിച്ച അദ്ദേഹം ചെറുപ്പത്തില്‍ അല്പകാലത്തെ അധ്യാപക ജോലിക്ക് ശേഷം ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി പൊതുരംഗത്തേയ്ക്കിറങ്ങി. പ്രക്ഷോഭങ്ങളെ ജീവവായു പോലെ അദ്ദേഹം കണക്കാക്കി. ജനങ്ങള്‍ക്കൊപ്പം നിന്ന് ജനങ്ങളില്‍ നിന്ന് പഠിച്ച് അവരെ നയിച്ചു. അതുകൊണ്ടുതന്നെ ആ സമരജീവിതം ആരെയും ആവേശഭരിതമാക്കുന്ന നിരവധി അധ്യായങ്ങള്‍ അടങ്ങുന്നതാണ്.

ജനങ്ങള്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍, അവര്‍ അനുഭവിച്ച അടിമത്വത്തിനെതിരെ അവര്‍ക്ക് വേണ്ടി വീരോടെ പോരാടി.. തല്‍ ഫലമായി ജീവിതത്തിന്റെ നല്ലൊരു പങ്ക് തടവറയ്ക്കുള്ളിലായി. ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോഴും ആ സ്വാതന്ത്ര്യ സമരസേനാനി കാരാഗൃഹത്തില്‍ കഴിഞ്ഞു. 20 തവണ തടവറയില്‍ അടയ്ക്കപ്പെട്ടു. വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസം അനുഭവിച്ചു……ഇന്ത്യന്‍ റിപബ്ലിക് രൂപം കൊണ്ടതിനു ശേഷം തുടര്‍ച്ചയായ അഞ്ച് തെരഞ്ഞെടുപ്പുകളില്‍ ലോക്‌സഭയിലേയ്ക്ക് മത്സരിച്ചു വിജയിച്ച അദ്ദേഹം സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവ് കൂടി ആയിരുന്നു…..

1970 ല്‍ മുടവന്‍മുഗള്‍ കൊട്ടാരത്തിന്റെ മതില്‍ ചാടിക്കടന്ന എ കെ ജിയെന്ന സമരവീര്യത്തിന്റെ ഉജ്വലചിത്രം മലയാളികളുടെ കണ്‍മുന്നിലുണ്ട്. ഒരു തുണ്ട് ഭൂമി പോലും സ്വന്തമായില്ലാതിരുന്ന സാധാരണക്കാരന് വേണ്ടി അവന്റെ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ സമരം ചരിത്രത്തില്‍ ഇന്നും ഐതിഹാസിക പോരാട്ടങ്ങള്‍ക്ക് ഒപ്പം കൂട്ടി ചേര്‍ക്കപെടട്ടു…

എ കെ ജിക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധവും ചെറുതായിരുന്നില്ല. നവോത്ഥാന പ്രസ്ഥാനത്തെ രാഷ്ട്രീയ സ്വാതന്ത്ര്യസമരവുമായി കൂട്ടിയിണക്കുന്ന ഗുരുവായൂര്‍ സത്യാഗ്രഹം തന്നെ അതിന്റെ തെളിവാണ്. അതിലെ പ്രധാന പോരാളിയായിരുന്നു സ. എ. കെ. ജി. കണ്ണൂര്‍ ജില്ലയിലെ കണ്ടോത്ത് സമരത്തെ ജ്വലിപ്പിച്ചതും എ കെ ജി യുടെ കരങ്ങള്‍ തന്നെ..

ഇന്ത്യയിലുടനീളം എ. കെ. ജിയുടെ പോരാട്ടം വളര്‍ന്നു. പാവങ്ങളോട് കാട്ടുന്ന അനീതികളെ എല്ലായിടത്തും എതിര്‍ത്തു…73-ാംവയസ്സില്‍ ആ സൂര്യന്‍ അസ്തമിച്ചെങ്കിലും ഇന്നും ജ്വലിക്കുന്ന ഒരു ഓര്‍മ്മയായി കേരളത്തിന്റെ മനസ്സിലുണ്ട്. മത നിരപേക്ഷ രാഷ്ട്രീയത്തെ മുന്നോട്ട് വെച്ച നേതാവ് … ആര്‍ക്കും പ്രചോദനമായിരുന്നു ആ ജീവിതം……..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News