‘നൂപുരസന്ധ്യ’ മാര്‍ച്ച് 27ന് കൊല്ലങ്കോട്ട്

പാലക്കാട് പ്രവാസി സെന്റര്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ‘നൂപുരസന്ധ്യ’ മാര്‍ച്ച് 27ന് വൈകീട്ട് 4 മണിക്ക് കൊല്ലങ്കോട് സംഗമം ഓഡിറ്റോറിയത്തില്‍വച്ച് കെ ബാബു എം എല്‍ എ ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ തോല്‍പ്പാവക്കുത്തു കലാകാരനായ പത്മശ്രീ രാമചന്ദ്രപുലവര്‍, കവിയും ആട്ടകഥാകാരനുമായ ഇയ്യങ്കോട് ശ്രീധരന്‍, ചലച്ചിത്ര സംവിധായകന്‍ ഫാറൂഖ് അബ്ദുള്‍ റഹിമാന്‍, നങ്യാര്‍കൂത്ത് കലാകാരി ഡോ. ഇന്ദു ജി, സ്‌നേഹം ട്രസ്റ്റ് സ്ഥാപകന്‍ സ്വാമി സുനില്‍ദാസ്, വാദ്യകലാകാരന്‍ പല്ലാവൂര്‍ ശ്രീധരന്‍, പൊറാട്ടു നാടകം കലാകാരന്‍ മണ്ണൂര്‍ ചന്ദ്രന്‍, ഹസ്തരേഖാ വിദഗ്ധന്‍ ടി ആര്‍ മുരുകന്‍കുട്ടി തുടങ്ങിയവരെ ആദരിക്കും.

കലാപരിപാടിയില്‍ പ്രശസ്ത നര്‍ത്തകി നടനഭൂഷണം ഡോ ഗായത്രി സബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന വിവിധ നൃത്തരൂപങ്ങളെ കോര്‍ത്തിണക്കികൊണ്ടുള്ള ‘ക്ളാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ്’ അരങ്ങേറും. നൂറിലേറെ കുടുംബങ്ങള്‍ പങ്കെടുക്കുന്ന സൗഹൃദ സംഗമത്തില്‍ പ്രവാസി സെന്ററിന്റെ ആജീവനാന്ത അംഗങ്ങള്‍ക്കുള്ള അംഗത്വകാര്‍ഡ് വിതരണവും അനുബന്ധമായി നടക്കുമെന്ന് പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ എം വി ആര്‍ മേനോന്‍ അറിയിച്ചു.

ലോകത്തിന്റെ പലഭാഗത്തുമുള്ള പ്രവാസികളായ പാലക്കാട്ടുകാരുടെ കൂട്ടായ്മയായ പാലക്കാട് പ്രവാസി സെന്ററില്‍ നൂറ് കണക്കിന് കുടുംബങ്ങളാണ് അംഗങ്ങളായുള്ളത്. യു എ ഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, കുവൈറ്റ്, സൗദി, യു കെ, അമേരിക്ക, പെറു, സിങ്കപ്പൂര്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ സെന്ററിന്റെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ‘ആഗോള പാലക്കാട്’ എന്ന സ്വപ്നത്തിലൂടെ പാലക്കാടിന്റെ വിവിധോനമുഖങ്ങളായ പുരോഗതിയെ ലക്ഷ്യം വെച്ചുള്ള സമയബന്ധിതമായ പരിപാടികളാണ് സെന്റര്‍ ആസൂത്രണം ചെയ്യുന്നത് എന്ന് സെന്റര്‍ പ്രസിഡന്റ് കെ കെ പ്രദീപ് കുമാര്‍, സെക്രട്ടറി പ്രദീപ് നെമ്മാറ, വൈസ് പ്രസിഡന്റ് ശശികുമാര്‍ ചിറ്റൂര്‍ എന്നിവര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News