രൂപത്തിലും ഭാവത്തിലും വ്യത്യാസമില്ലാതെ ‘സേതുരാമയ്യര്‍’…

സിബിഐ 5 ദി ബ്രയിന്റെ അഞ്ചാം വരവിലെ ചിത്രം പങ്കുവെച്ച് നടന്‍ മമ്മൂട്ടി. തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിലൂടെയാണ് മമ്മൂട്ടി സേതുരാമയ്യര്‍ ആയി എത്തുന്നതിന്റെ പുതിയ സ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്.

ആരാധകര്‍ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5 ദി ബ്രെയ്ന്‍. മലയാള കുറ്റാന്വേഷണ സിനിമാ ചരിത്രത്തിലെ ഇന്നും ഏറ്റവും മികച്ച സീരീസായി കരുതുന്ന് സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം പതിത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.

ചിത്രത്തില്‍ സേതുരാമയ്യരുടെ ലുക്കും ഭാവവും എല്ലാം പഴയതുപ്പോലെ തന്നെയുണ്ട്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് എസ്.എന്‍. സ്വാമി തന്നെയാണ്. കെ. മധു തന്നെയാണ് അഞ്ചാംവട്ടവും ചിത്രം സംവിധാനം ചെയ്യുന്നത്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. മലയാളത്തില്‍ നിരവധി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സ്വര്‍ഗ്ഗചിത്രയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News