വധഗൂഢാലോചന കേസ്; സായി ശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വധഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായിച്ചുകളയാന്‍ സഹായിച്ചെന്ന് കരുതുന്ന സൈബര്‍ ഹാക്കര്‍ സായി ശങ്കര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജിയും പൊലീസ് പീഡനം ആരോപിച്ചുള്ള മറ്റൊരു ഹര്‍ജിയുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.

പൊലീസ് തന്നെ വേട്ടയാടുകയാണെന്നും സംരക്ഷണം വേണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകരടക്കമുളളവര്‍ക്കെതിരെ മൊഴി പറയാന്‍ ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദമുണ്ടെന്നും ഹര്‍ജിയിലുണ്ട്. തനിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് മറ്റൊരു ഹര്‍ജി.

ദിലീപ് ഉള്‍പ്പടെ കേസിലെ 5 പ്രതികള്‍ക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു അവരെ സഹായിച്ചുവെന്ന കുറ്റംറം മാത്രമാണ് തന്നില്‍ ആരോപിക്കുന്നത്. പൊലീസിനെതിരെ പീഡന പരാതി നല്‍കിയതിലുള്ള പക വീട്ടലാണ് തനിക്കെതിരായ കേസിന് പിന്നിലെന്നും സായി ശങ്കര്‍ ആരോപിക്കുന്നു. പോലീസ് പീഢന പരാതി ജസ്റ്റിസ് അനു ശിവരാമന്റെ ബഞ്ചും, മുന്‍കൂര്‍ ജാമ്യഹര്‍ജി ജസ്റ്റിസ് കെ ഗോപിനാഥിന്റെ ബെഞ്ചുമാണ് പരിഗണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here