ജെബി മേത്തറിന്റെ സ്ഥാനാര്‍ത്ഥിത്വത്തം; ചേരിതിരിഞ്ഞ് സോഷ്യല്‍മീഡിയ ഏറ്റുമുട്ടല്‍; കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹക്ക് സസ്‌പെന്‍ഷന്‍

ജെബി മേത്തറിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പോര് മുറുകുന്നു. കെസി വേണുഗോപാലിനെ വിമര്‍ശിച്ച കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റിന് സ്നേഹക്ക് സസ്പെന്‍ഷന്‍. രമേശ് ചെന്നിത്തലയെയും ലിജുവിനെയും വിമര്‍ശിച്ചു പോസ്റ്റിട്ട കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവിനെതിരെയും നടപടി വേണമെന്ന്് സ്നേഹ.

സോഷ്യല്‍ മീഡയയില്‍ കെസി വേണുഗോപാല്‍ അനുയായികളും ചെന്നിത്തല അനുയായികളും തമ്മിലാണ് ഏറ്റുമുട്ടല്‍. ജെബി മേത്തറിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ കെസി വേണുഗോപാലിനെ വിമര്‍ശിച്ച കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹയെ പദവിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതോടെ പരസ്യപ്രതികരണങ്ങള്‍ രൂക്ഷമായി. ഫ്ളാറ്റ്ിന് വേണ്ടിയായിരുന്നുവെങ്കില്‍ ബിഗ് ബോസില്‍ പോകാമായിരുന്നുവെന്നാണ് സ്നേഹ എഫ്ബിയില്‍ ഇട്ട പോസ്റ്റ്.

ജെബിയുടേത് പെയ്മെന്റ് സീറ്റാണെന്നും അര്‍ഹതപ്പെട്ട വനിതാ നേതാവ് ബിന്ദുകൃ്ണ ആണെന്നുമാണ് സ്നേഹയുടെ വിമര്‍ശനം. രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായി കൂടിയായ സ്നേഹയുടെ പ്രതികരണം വിഡി.സതീശന്‍ അടക്കമുള്ള നേതാക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്.

കെഎസു യൂണിറ്റ് കമ്മിറ്റി നല്‍കിയ പരാതിയിലാണ് സ്നേഹയെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ സെലക്റ്റീവ് നടപടി എന്നാണ് സ്നേഹയുടെ പുതിയ വിമര്‍ശനം. രമേശ് ചെന്നിത്തലയെയും ലിജുവിനെയും വിമര്‍ശിച്ചു പോസ്റ്റിട്ട കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവിനെതിരെയും നടപടി വേണം എന്ന് സ്നേഹ ആവശ്യപ്പെട്ടു. നടപടി ഏകപക്ഷീയമായതോടെ ഇരുവിഭാഗം നേതാക്കളും ചേരിതിരിഞ്ഞ് സോഷ്യമീഡിയയില്‍ ഏറ്റുമുട്ടുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News